തമിഴ്‌നാട്ടിൽ ടിവികെ; ബംഗാളിൽ ടിഎംസി യുഗത്തിന് അന്ത്യം, അസമിൽ ബിജെപി
ന്യൂഡെൽഹി: തമിഴ്‌നാട്ടിൽ കന്നി മൽസരത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ (തമിഴക വെട്രി കഴകം) ഭരണത്തിലേക്ക്. തുടക്കം മുതൽ വ്യക്‌തമായ ലീഡ് ഉയർത്തിയാണ് ടിവികെ ഭരണം ഉറപ്പിക്കുന്നത്. ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 111...
തമിഴ്‌നാട്ടിൽ ടിവികെയ്‌ക്ക് ലീഡ്; ബംഗാളിലും അസമിലും ബിജെപി, പുതുച്ചേരിയിൽ എൻഡിഎ
ന്യൂഡെൽഹി: തമിഴ്‌നാട്ടിൽ കന്നി മൽസരത്തിനിറങ്ങിയ ടിവികെയ്‌ക്ക് ലീഡ്. എഐഡിഎംകെ രണ്ടാം സ്‌ഥാനത്തും തുടരുന്നു. ഡിഎംകെ മൂന്നാമതാണ്. ടിവികെ 83 സീറ്റുകളിലും എഐഡിഎംകെ 65 സീറ്റിലും ഡിഎംകെ 50 സീറ്റിലുമാണ് മുന്നേറുന്നത്.
പശ്‌ചിമ ബംഗാളിൽ തൃണമൂൽ...
ഡെൽഹിയിൽ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ഒമ്പത് മരണം
ന്യൂഡെൽഹി: കിഴക്കൻ ഡെൽഹിയിലെ വിവേക് വിഹാറിൽ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഒമ്പത് മരണം റിപ്പോർട് ചെയ്‌തു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ...
പെട്രോൾ, ഡീസൽ വില വർധനവ്; തള്ളാതെ കേന്ദ്രം, തീരുമാനം ഒരാഴ്‌ചയ്‌ക്കകം?
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ, പെട്രോൾ, ഡീസൽ വില ഉടനെ വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നത് എണ്ണ കമ്പനികളുടെ നഷ്‌ടം ഉയർത്തുന്നുണ്ട്. ഇതുമൂലം...
ഇവിഎമ്മിൽ കൃത്രിമം; ബംഗാളിൽ 15 ബൂത്തുകളിൽ റീപോളിങ് തുടങ്ങി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ 15 ബൂത്തുകളിൽ റീപോളിങ് തുടങ്ങി. ഏപ്രിൽ 29ന് നിയമസഭയിലേക്ക് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികൾ ഉയർന്നിരുന്നു. മഗ്രോഹാത് വെസ്‌റ്റിൽ 11 ബൂത്തിലും...
ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീപോളിങ്; നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ പശ്‌ചിമ ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീപോളിങ് നടക്കും. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപണമുയർന്ന മഗ്രോഹാത് വെസ്‌റ്റിൽ 11 ബൂത്തിലും ഡയമണ്ട് ഹാർബറിൽ നാല് ബൂത്തിലുമാണ്...
പാക്കിസ്‌ഥാന് പ്രതിരോധ സാങ്കേതിക വിദ്യകൾ കൈമാറരുത്; ഇറ്റലിയോട് ഇന്ത്യ
ന്യൂഡെൽഹി: പാക്കിസ്‌ഥാന് തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതിക വിദ്യകൾ കൈമാറരുതെന്ന് ഇറ്റലിയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഡെൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന കൂടിക്കാഴ്‌ചയിലാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ...
വാണിജ്യ പാചകവാതക സിലിണ്ടർ വില വർധിപ്പിച്ചു; ഒറ്റയടിക്ക് കൂടിയത് 993 രൂപ
ന്യൂഡെൽഹി: കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ, രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ. 19 കിലോ ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ 993 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്....







































