Thu, Aug 13, 2026
37.1 C
Dubai

ഓപ്പറേഷൻ കെസിആർ: തുഷാർ വെള്ളാപ്പള്ളിക്കും അമൃതയിലെ ഡോ. ജഗ്ഗുവിനും ലുക്കൗട്ട് നോട്ടിസ്

തെലങ്കാന: സംസ്‌ഥാനത്തെ ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന തുഷാർ വെള്ളാപ്പള്ളിക്കും കൊച്ചി അമൃതയിലെ ഡോ. ജഗ്ഗു സ്വാമിക്കും വേണ്ടി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി...

മംഗളൂരു സ്‌ഫോടനം: മുഖ്യപ്രതി ഷാരിഖ് കേരളത്തിൽ വന്നത് നിരവധി തവണ

കൊച്ചി: കോയമ്പത്തൂരിനു പിന്നാലെ മംഗളൂരുവിലും ഉണ്ടായ സ്‌ഫോടനം സുരക്ഷാ ഏജൻസികളിൽ ആശങ്ക ഉയർത്തുന്നു. രണ്ടു സ്‌ഫോടനങ്ങളും കൂടുതൽ ആൾനാശമോ അപകടങ്ങളോ ഉണ്ടാക്കിയിട്ടില്ലങ്കിലും ഇവ രണ്ടും നൽകുന്ന സൂചനകൾ ഇരുട്ടിൽ നടക്കുന്ന തയാറെടുപ്പുകൾ ആണെന്നാണ്...

മംഗളൂരു സ്‌ഫോടനത്തിൽ ഷാരിഖ് ഉപയോഗിച്ചത് പ്രേംരാജ് ഹുതാഗിയുടെ ആധാർകാർഡ്

മംഗളൂരു: ഓട്ടോറിക്ഷാ സ്‌ഫോടനത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് സംശയിക്കുന്ന മുൻ യുഎപിഎ പ്രതി ഷാരിഖ് ഉപയോഗിച്ചത് പ്രേംരാജ് ഹുതാഗി എന്ന ഹിന്ദു യുവാവിന്റെ ആധാർ കാർഡ്. തുംകുരു ഡിവിഷനിലെ റെയിൽവേ ജീവനക്കാരനായ ഇയാളുടെ കാർഡ്...

മംഗളൂരു സ്‌ഫോടനം: മുഖ്യസൂത്രധാരന്‍ മുൻ യുഎപിഎ പ്രതി; തീവ്രവാദികളുമായി അടുത്തബന്ധം

മംഗളൂരു: ഓട്ടോറിക്ഷ സ്‌ഫോടനത്തിന് പിന്നിൽ മുൻ യുഎപിഎ കേസ് പ്രതി ഷാരിഖ് . ഇയാളാണ് സ്‌ഫോടന സമയത്ത് ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരൻ. ഇയാളുടെ വീട്ടിൽ നിന്നും കുക്കർ ബോംബും സ്‌ഫോടക വസ്‌തുക്കളും കണ്ടെത്തി....

ബിജെപി എംഎല്‍എയുടെ പ്രവാചകനിന്ദ; തലവെട്ടുമെന്ന് മുദ്രാവാക്യം; 3 പേര്‍ക്കെതിരെ കേസ്

ഹൈദ്രാബാദ്: ഇസ്‍ലാമിക പ്രവാചകന്‍ മുഹമ്മദ് നബിക്ക് അപകീര്‍ത്തി ഉണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ തെലങ്കാനയിലെ ഗോഷാമഹലില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജാ സിങിന് എതിരെ നടന്ന പ്രതിഷേധത്തിൽ 'തലവെട്ട് മുദ്രാവാക്യം' വിളിച്ച മൂന്നുപേർക്കെതിരെ...

തീവ്രവാദത്തിന് മതമില്ലെന്ന് തിരിച്ചറിയുന്നു; വലിയ ഭീഷണി തീവ്രവാദ ഫണ്ടിങ് -അമിത് ഷാ

ന്യൂഡെൽഹി: ഭീകരതയെ ഏതെങ്കിലും മതവുമായോ, ദേശീയതയുമായോ, ഗ്രൂപ്പുമായോ ബന്ധിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ ബന്ധപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെൽഹിയിൽ ഇന്ന് നടന്ന 'നോ മണി ഫോർ ടെറർ' സമ്മേളനത്തിൽ പറഞ്ഞു. ഭീകരവാദത്തിനുള്ള...

മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥൻ സിവി ആനന്ദബോസ് പശ്‌ചിമ ബംഗാള്‍ ഗവർണർ

ന്യൂഡെല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനും ബിജെപി നേതാവുമായ ഡോ. സിവി ആനന്ദബോസിനെ പശ്‌ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ജഗ്‌ദീപ്‌ ധൻകർ ഉപരാഷ്‌ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ...

മെസിക്ക് നിർദ്ദേങ്ങളുമായി മലയാളി സൈക്കോളജിസ്‌റ്റ് ഖത്തർ ലോകകപ്പിൽ എത്തിയേക്കും

കൊച്ചി: മലയാളികൾക്ക് അഭിമാനമായി സ്‌പോര്‍ട്‌സ് പെര്‍ഫോമന്‍സ് സൈക്കോളജി വിദഗ്‌ധൻ ഡോ. വിപിന്‍ വി റോള്‍ഡന്റ് ഖത്തർ ലോകകപ്പിൽ എത്തിയേക്കും. കളിക്കിടയിൽ ഉണ്ടാകുന്ന അതിസമ്മര്‍ദ്ദം അതിജീവിക്കാന്‍ ലയണൽ മെസിക്കായുള്ള പീക്ക് പെര്‍ഫോര്‍മന്‍സ് സ്ട്രാറ്റജിയായ 'റോള്‍ഡന്റ്‌സ്...
- Advertisement -