Thu, Aug 13, 2026
42 C
Dubai

സായിബാബ ജയിലിൽ തുടരും; കുറ്റമുക്‌തനാക്കിയ വിധി മരവിപ്പിച്ച് സുപ്രീംകോടതി

ന്യൂഡെൽഹി: മാവോയിസ്‌റ്റ്‌ ബന്ധവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ചുമത്തിയുള്ള കേസില്‍ ജിഎൻ സായിബാബയെ കുറ്റമുക്‌തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. ഏഴ് വര്‍ഷമായി ഏകാന്ത തടവറയിൽ തുടരുന്ന ഇദ്ദേഹത്തിന്റെ പുറത്തിറങ്ങാനുള്ള പ്രതീക്ഷയാണ്...

ഗ്യാൻവാപി മസ്‌ജിദ് കേസ്‌; ശിവലിംഗം ‘കാര്‍ബണ്‍ ഡേറ്റ്’ ആവശ്യം തള്ളി കോടതി

വാരണാസി: ഇസ്‌ലാമിക വിശ്വാസികളുടെ ആരാധനയുടെ ഭാഗമായ ദേഹശുദ്ധി വരുത്തുന്ന കുളത്തില്‍ ശിവലിംഗം ഉണ്ടെന്നും 'കാര്‍ബണ്‍ ഡേറ്റ്' എന്ന ശാസ്‌ത്ര സംവിധാനം ഉപയോഗിച്ച് ഇതിന്റെ കാലപഴക്കം നിർണയിക്കണം എന്നും ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി...

ക്‌ളാസ് മുറികളിലെ ഹിജാബ് അവകാശം ഭരണഘടനാപരം; ജസ്‌റ്റിസ്‌ സുധാന്‍ഷു

ന്യൂഡെൽഹി: പട്ടാളക്യാമ്പുകൾ, ജയിലുകൾ എന്നിവയിൽ ഉള്ളതുപോലെയുള്ള അച്ചടക്കം സ്‌കൂളുകളിൽ ആവശ്യമില്ലെന്നും ഹിജാബ് നിരോധനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ഹിജാബ് നിരോധനം തള്ളിക്കൊണ്ട് സുപ്രീം കോടതി ജസ്‌റ്റിസ്‌ സുധാൻഷു ധൂളിയ. കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനം...

ക്‌ളാസ്‌ മുറികളിൽ മതചിഹ്‌നം ധരിക്കാന്‍ അനുവദിക്കുന്നത് മതേതര വിരുദ്ധം; ജസ്‌റ്റിസ്‌ ഹേമന്ദ് ഗുപ്‌ത

ന്യൂഡെൽഹി: ക്‌ളാസ് മുറികളിൽ ഒരു മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രം മതചിഹ്‌നങ്ങള്‍ ധരിക്കാന്‍ അനുവദിക്കുന്നത് മതേതരത്വത്തിന് എതിരാണെന്ന് ജസ്‌റ്റിസ്‌ ഹേമന്ദ് ഗുപ്‌ത. ഹിജാബ് വിലക്ക് തള്ളിയ ജസ്‌റ്റിസ്‌ സുധാൻഷു ധൂളിയയുടെ വിധിക്ക് വിരുദ്ധമായ വിധിയാണ്...

ശിവസേന: ഉദ്ധവ് താക്കറെക്ക് തീപ്പന്തം; പാർട്ടിപേരും പുതിയത്

മുംബൈ: മഹാരാഷ്‌ട്രയിൽ ശിവസേനയുടെ ചിഹ്‌നവുമായി ബന്ധപ്പെട്ട് പാർട്ടിസ്‌ഥാപകൻ ബാൽ താക്കറെയുടെ മകനായ ഉദ്ധവ് താക്കറെയുടെയും ഏകനാഥ്‌ ഷിൻഡെയുടെയും വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം. എന്നാൽ, ചിഹ്‌നവും പേരുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കും....

മുലായം സിംഗ് എളിമയുള്ള നേതാവ്; ആദരാഞ്‌ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: മരണപ്പെട്ട മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും 1992ൽ രൂപീകൃതമായ സമാജ്‍വാദി പാർട്ടി സ്‌ഥാപകനുമായ മുലായം സിംഗ് യാദവിന്റെ (82) മരണത്തിൽ ആദരാഞ്‌ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുലായം സിംഗ് യാദവ് എളിമയുളള, എല്ലാവരുമായി യോജിച്ച്...

പ്രവചനാതീത രാഷ്‌ട്രീയ നീക്കങ്ങളുടെ തമ്പുരാൻ മുലായംസിംഗ് യാദവ് അന്തരിച്ചു

ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) സ്‌ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിൽസയിൽ തുടരവേയാണ് തിങ്കളാഴ്‌ച രാവിലെ അന്ത്യം സംഭവിച്ചത്. മരണസമയത്ത് മുലായത്തിന്റെ മകനും...

2000കോടിയുടെ മയക്കുമരുന്ന് കടത്ത്; മൻസൂറിനായി ഇന്റർപോളിന്റെ സഹായം തേടി ഡിആർഐ

മുംബൈ: രണ്ടുവട്ടമായി ഏകദേശം 2000കോടിയുടെ (1476+502) മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മലപ്പുറം കോട്ടക്കൽ തച്ചൻപറമ്പൻ മൻസൂറിനെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിൽ നിന്നും ഇന്ത്യയിലെത്തിക്കാൻ ഡിആർഐ സംഘം ഇന്റർപോളിന്റെ സഹായം തേടി. മൻസൂറിന്റെ...
- Advertisement -