Fri, Aug 14, 2026
43.7 C
Dubai

മധ്യവേനൽ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും

ന്യൂഡെൽഹി: മധ്യവേനൽ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. വേനലവധിക്ക് ശേഷം തുറക്കുന്ന ആദ്യദിവസം തന്നെ രണ്ട് പ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറയുക. കോടതിയലക്ഷ്യ കേസിൽ വിവാദ വ്യവസായി...

ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ കൂടുതൽ സഹായം; 3.8 ബില്യൺ ഡോളർ അനുവദിച്ചു

ന്യൂഡെൽഹി: ശ്രീലങ്കയ്‌ക്ക് കൂടുതൽ സാമ്പത്തിക സഹായവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 3.8 ബില്യൺ ഡോളറിന്റെ സഹായം ഇതിനോടകം നൽകി കഴിഞ്ഞു. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികൾ, മരുന്ന്, ഇന്ധനം...

ഉദയ്‌പൂർ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

ജയ്‌പൂർ: ഉദയ്‌പൂർ കൊലപാതക കേസിൽ ഒരാളെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു. ഉദയ്‌പൂർ സ്വദേശി ഫർഹാദ് മുഹമ്മദ് ഷെയ്ഖിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഗൂഢാലോചനയിൽ മുഖ്യപ്രതികളോടൊപ്പം ഇയാൾ പങ്കെടുത്തുവെന്നാണ് എൻഐഎ വിശദീകരിക്കുന്നത്. ഇതോടെ കേസിൽ...

ഗോവൻ കോൺഗ്രസിൽ പ്രതിസന്ധി; പാർട്ടി യോഗം ബഹിഷ്‌കരിച്ച് 7 എംഎൽഎമാർ

പനാജി: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഗോവയിലെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ഇവർ ബിജെപിയിൽ ചേർന്നേക്കും എന്ന് വിവരങ്ങളുണ്ട്. ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎഎൽഎമാർ...

പ്രളയവും മോശം കാലാവസ്‌ഥയും; അമർനാഥ്‌ യാത്ര റദ്ദാക്കി

ന്യൂഡെൽഹി: പ്രളയവും മോശം കാലാവസ്‌ഥയും കണക്കിലെടുത്ത് അമർനാഥ്‌ യാത്ര റദ്ദാക്കി. ജമ്മുവിൽ നിന്ന് പുതിയ തീർഥാടകരെ അമർനാഥിലേക്ക് കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 16 പേർ മരിച്ചതിന് പിന്നാലെയാണ് അമർനാഥ്‌...

ശ്രീലങ്കയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്‌; പ്രതിസന്ധി മറികടക്കുമെന്ന് സോണിയ

ന്യൂഡെൽഹി: ശ്രീലങ്കൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ സാഹചര്യം തരണം ചെയ്യാൻ ശ്രീലങ്കയ്‌ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കൻ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നെന്നും സോണിയ ഗാന്ധി പറഞ്ഞു....

ശിവന്റെ വേഷത്തിൽ കേന്ദ്രത്തിന് എതിരെ പ്രതിഷേധം; യുവാവ് അറസ്‌റ്റിൽ

ഗുവാഹത്തി: അസമില്‍ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ബിരിഞ്ചി ബോറ എന്ന യുവാവ് ശിവന്റെ വേഷം ധരിച്ചായിരുന്നു പ്രതിഷേധിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്‌റ്റ്....

ബലി പെരുന്നാൾ; വാഗ അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ-പാക് സൈനികർ

ന്യൂഡെൽഹി: ബലി പെരുന്നാളിന്റെ ഭാഗമായി വാഗാ അതിർത്തിയിൽ ഇന്ത്യയും പാക് സൈനികരും മധുരപലഹാരങ്ങൾ കൈമാറി. അട്ടാരി-വാഗാ അതിർത്തിയിലാണ് സുരക്ഷാ സേനയും പാകിസ്‌ഥാൻ റേഞ്ചേഴ്‌സും മധുരം കൈമാറിയത്. ഈദ് ഉൽ-അദ്ഹയോട് അനുബന്ധിച്ചായിരുന്നു ഇരു രാജ്യങ്ങളിലെയും...
- Advertisement -