Wed, Aug 26, 2026
37 C
Dubai

തീഹാറിൽ എട്ട് ദിവസത്തിനിടെ മരിച്ചത് അഞ്ച് തടവുകാർ; അന്വേഷണം

ന്യൂഡെൽഹി: തീഹാർ അതീവസുരക്ഷാ ജയിലിൽ കഴിഞ്ഞ എട്ട് ദിവസത്തിനിടെ അഞ്ച് തടവുകാർ മരിച്ചു. സ്വാഭാവിക മരണങ്ങളാണെന്നാണ് റിപ്പോർട്ടെങ്കിലും മജിസ്‌ട്രേറ്റ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നാം നമ്പർ ജയിലിലെ തടവുകാരനായിരുന്ന വിക്രം വെള്ളിയാഴ്‌ച മരിച്ചിരുന്നു....

നിയമസഭാ തിരഞ്ഞെടുപ്പിൽ കർഷകരുടെ പാർട്ടിയും; പഞ്ചാബിൽ മൽസരിക്കും

ന്യൂഡെൽഹി: രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ച് കർഷക സംഘടനകൾ തിരഞ്ഞെടുപ്പ് രംഗത്തേക്ക്. കേന്ദ്രസർക്കാരിന്റെ വിവാദമായ മൂന്ന് കാർഷിക ബില്ലുകൾക്കെതിരെ ഒന്നരവർഷത്തോളം നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്‌ത കിസാൻ മോർച്ചയുടെ ഭാഗമായി 22 കർഷക...

സ്വാതന്ത്ര്യത്തിന് പുനർനിർവചനം നൽകി; മോദിയെ പുകഴ്‌ത്തി അമിത് ഷാ

ന്യൂഡെൽഹി: രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം കൊണ്ടുവന്നത് പ്രധാനമന്ത്രിയെന്ന് അമിത് ഷാ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ നല്ല ഭരണം ഉണ്ടായില്ലെന്നും നരേന്ദ്ര മോദി സർക്കാർ സദ്ഭരണത്തിലൂടെ സ്വാതന്ത്ര്യത്തെ പുനർനിർവചിച്ചുവെന്നും ഷാ കൂട്ടിച്ചേർത്തു....

ലുധിയാനയിലെ ബോംബ് സ്‌ഫോടനത്തിൽ ഖാലിസ്‌ഥാൻ ബന്ധം

അമൃത്‌സർ: ലുധിയാനയിലെ ജില്ലാ കോടതിയിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഖാലിസ്‌ഥാൻ ബന്ധമെന്ന് പഞ്ചാബ് ഡിജിപി സിദ്ധാർഥ് ചതോപാധ്യായ. ലഹരി മാഫിയയും സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് സഹായം ലഭിച്ചതായും വ്യക്‌തമായിട്ടുണ്ട്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട...

ഒരടി പിന്നോട്ട് പോയെങ്കിലും മുന്നോട്ട് വരും; കാർഷിക നിയമത്തിൽ കൃഷി മന്ത്രി

ന്യൂഡെല്‍ഹി: കർഷ പ്രതിഷേധം മൂലം പിൻവലിച്ച കാര്‍ഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കുമെന്ന സൂചന നല്‍കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. നിയമങ്ങള്‍ പിന്‍വലിച്ചതിലുള്ള അതൃപ്‌തി പ്രകടിപ്പിക്കവേയാണ് നിയമം വീണ്ടും നടപ്പാക്കുമെന്ന സൂചന...

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; യുഎപിഎ ചുമത്താന്‍ പറ്റില്ലെന്ന് പോലീസ്

ഹരിദ്വാര്‍: മുസ്‌ലിം സമുദായത്തിന് എതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി മയപ്പെടുത്തി പോലീസ്. ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കാൻ മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്‌ഞ ചെയ്യണമെന്ന് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍...

രാജ്യത്ത് ഒമൈക്രോൺ കേസുകൾ 415 ആയി; മഹാരാഷ്‌ട്രയിൽ ആശങ്ക

ന്യൂഡെൽഹി: രാജ്യത്ത് ആകെ 415 ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിൽ 115 പേർ രോഗമുക്‌തി നേടി. ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തത്‌ മഹാരാഷ്‌ട്രയിലാണെന്നും മന്ത്രാലയം അറിയിച്ചു....

ഒമൈക്രോൺ; കേരളമടക്കം 10 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡും ഒമൈക്രോണും വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം 10 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കോവിഡ് വ്യാപനം കൂടിയ സംസ്‌ഥാനങ്ങളിലും വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ സംസ്‌ഥാനങ്ങളിലും ആണ് കേന്ദ്രത്തിന്റെ വിദഗ്‌ധ സംഘം സന്ദർശനം നടത്തുന്നത്....
- Advertisement -