കോവിഡ് വാക്‌സിനേഷൻ; നാളെ സംസ്‌ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നാളെ സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാളവ്യ. സമയപരിധി അവസാനിച്ചിട്ടും രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരിലും ഇനിയും ആദ്യ...
‘ആ രഹാ ഹും’; സമാജ്‌വാദി പാര്‍ട്ടിയുടെ മുദ്രാവാക്യത്തെ പരിഹസിച്ച് യോഗി
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്‌വാദി പാര്‍ട്ടിയുടെ 'ആ രഹാ ഹും' എന്ന മുദ്രാവാക്യത്തിന് സംസ്‌ഥാനത്ത് കുത്തഴിഞ്ഞ ഭരണവും ഗുണ്ടാരാജും വര്‍ഗീയ കലാപവും തിരികെ...
ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ നാളെ വീണ്ടും വാദം കേൾക്കും
ന്യൂഡെൽഹി: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടത്തിയ കേസിൽ ആര്യൻ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയിൽ നാളെ ഉച്ചക്ക് 2.30ന് വീണ്ടും വാദം കേൾക്കും. മഹാരാഷ്‌ട്ര ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആര്യൻ ഖാന്...
പാക് ക്രിക്കറ്റ് വിജയാഘോഷം; കശ്‌മീരിൽ മെഡിക്കൽ വിദ്യാർഥിനികൾക്ക് എതിരെ യുഎപിഎ
ശ്രീനഗർ: ട്വന്റി 20 ലോകകപ്പ് മൽസരത്തിൽ ഇന്ത്യക്കെതിരായ പാകിസ്‌ഥാന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് കശ്‌മീരിൽ മെഡിക്കൽ വിദ്യാർഥിനികൾക്കെതിരെ യുഎപിഎ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തു. വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചായിരുന്നു നടപടി.
ശ്രീനഗർ മെഡിക്കൽ...
മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തി; നാവികസേനാ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ
ന്യൂഡെൽഹി: മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട അതീവരഹസ്യങ്ങൾ ചോർത്തിയ കേസിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. നാവികസേനയിൽ കമാൻഡർ പദവിയിലുള്ള ഒരു ഉദ്യോഗസ്‌ഥനെയും വിരമിച്ച രണ്ട് ഉദ്യോഗസ്‌ഥരെയുമാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്.
ഇന്ത്യൻ നാവികസേനയുടെ മുങ്ങിക്കപ്പലുകളുടെ ആധുനികവൽക്കരണവുമായി...
ഒൻപത് മാസം പ്രായമുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധം; നിർദ്ദേശങ്ങൾ പുതുക്കി
ന്യൂഡെൽഹി: ഇരുചക്ര വാഹനങ്ങളിൽ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കി. ഒൻപത് മാസം മുതൽ നാല് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുതുതായി ഹെൽമെറ്റ് നിർബന്ധമാക്കിയത്. സാധാരണ...
പെഗാസസ് അന്വേഷണം; സുപ്രീം കോടതി വിധി നാളെ അറിയാം
ന്യൂഡെൽഹി: വൻ വിവാദമായ പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജികളിൽ നാളെ വിധി പ്രസ്‌താവിക്കും.
പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് മാദ്ധ്യമ...
അച്ചടക്കം വേണം; സംസ്‌ഥാന ഘടകങ്ങളിലെ ചേരിപ്പോരിനിടെ നേതാക്കളെ ഓർമിപ്പിച്ച് സോണിയ
ന്യൂഡെൽഹി: ബിജെപിയെയും ആർഎസ്എസിനെയും നേരിടാൻ പാർട്ടിയിൽ അച്ചടക്കവും ഐക്യവും അനിവാര്യമാണെന്ന് നേതാക്കളെയും പ്രവർത്തകരെയും ഓർമിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിവിധ സംസ്‌ഥാനങ്ങളിൽ കോൺഗ്രസിനകത്ത് ചേരിപ്പോര് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സോണിയയുടെ പ്രസ്‌താവന.
“ബിജെപി /...






































