കുമ്പളയിൽ കാറും പികപ് വാനും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്
കുമ്പള: ദേശീയപാതയില്‍ കാറും പികപ് വാനും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു. ദേവിനഗറിലാണ് അപകടം സംഭവിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് 5 പേരും. ഇന്ന് രാവിലെയായിരുന്നു അപകടം.
വടകര ചോറോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്....
മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചു; മൂന്ന് മരണം
മലപ്പുറം: മങ്കട വേരുംപിലാക്കലില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുഡ്‌സ് ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്കും പരിക്കുണ്ട്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
അപകടത്തിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല....
ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണം; എംവി ശ്രേയാംസ് കുമാര്‍
ന്യൂഡെൽഹി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പ്രഖ്യാപിച്ച പരിസ്‌ഥിതിലോല മേഖലയില്‍ (ബഫർ സോൺ) നിന്ന് മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് എംവി ശ്രേയാംസ് കുമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്‌ഞാപന പ്രകാരം...
അനധികൃതമായി കടത്താന്‍ ശ്രമിച്ച ഈട്ടിത്തടി പിടികൂടി
വയനാട്: അനധികൃതമായി കടത്താൻ ശ്രമിച്ച ഈട്ടിത്തടി വനം വകുപ്പ് പിടിച്ചെടുത്തു. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ 20 ലക്ഷം രൂപയുടെ രണ്ട് ലോഡ് തടിയാണ് മേപ്പാടി റേഞ്ച് ഓഫീസർ...
സുരക്ഷിത യാത്രയുടെ പാഠങ്ങൾ പകർന്ന് കുട്ടിപോലീസ്
തേഞ്ഞിപ്പലം: റോഡിൽ സുരക്ഷാനിയമങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി എത്തിയവർക്ക് കുട്ടിപോലീസിന്റെ ബോധവൽക്കരണം. മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായാണ് ദേശീയപാതയിൽ കാലിക്കറ്റ് സർവകലാശാലക്ക് സമീപം സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
ഹെൽമെറ്റ്...
ട്രാഫിക് സിഗ്‌നൽ സമയക്രമത്തിൽ മാറ്റം; മന്നയിൽ ഗതാഗത കുരുക്ക് രൂക്ഷം
തളിപ്പറമ്പ്: മന്ന ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റുകളുടെ സമയക്രമത്തിൽ വ്യത്യാസം ഉണ്ടായത് രൂക്ഷമായ ഗതാഗത കുരുക്കിന് ഇടയാക്കുന്നു. 5 വർഷം മുൻപ് നഗരസഭ സ്‌ഥാപിച്ച ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ രാവിലെ 8 മുതൽ...
മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി; ഉൽഘാടനം ഇന്ന്
കാസർഗോഡ് : സംസ്‌ഥാന ടൂറിസം വകുപ്പ് ഒരുക്കിയ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാവിലാക്കടപ്പുറത്ത് പണിത ബോട്ട് ടെർമിനൽ ഇന്ന് വൈകിട്ട് 5 നു മുഖ്യമന്ത്രി പിണറായി വിജയൻ...
തൊഴിലുറപ്പ് ജോലിക്കിടെ നിരോധിത ലഹരിവസ്‌തു ശേഖരം കണ്ടെത്തി
തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അപ്പു ബസാറിന് സമീപത്തെ പാലത്തിനടിയിൽ ലഹരിവസ്‌തു ശേഖരം കണ്ടെത്തി. തൊഴിലുറപ്പ് പണിക്കിടെയാണ് പ്ളാസ്‌റ്റിക്ക് കവറുകളിലാക്കി ഒളിപ്പിച്ചുവെച്ച ഹാൻസിന്റെയും മറ്റും പാക്കറ്റുകൾ കണ്ടെത്തിയത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ്എം മുനീർ,...








































