കുമ്പളയിൽ കാറും പികപ് വാനും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്

By News Desk, Malabar News
ACCIDENTAL DEATH
Representational image
Ajwa Travels

കുമ്പള: ദേശീയപാതയില്‍ കാറും പികപ് വാനും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു. ദേവിനഗറിലാണ് അപകടം സംഭവിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് 5 പേരും. ഇന്ന് രാവിലെയായിരുന്നു അപകടം.

വടകര ചോറോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. രാജന്‍ (69), ഭാര്യ ശൈലജ (61) മകന്‍ ജിതിന്‍ (37) ജിത്തിന്റെ ഭാര്യ ഗ്രീഷ്‌മ (28) ഇവരുടെ മകന്‍ ധീരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മംഗലാപുരം ആശുപതിയിലും കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

മംഗലാപുരത്തേക്ക് പോവുകയായിരുന്ന കാറും കാസര്‍ഗോട്ടേക്ക് വരികയായിരുന്ന പികപ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Malabar News: മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചു; മൂന്ന് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE