അനധികൃതമായി കടത്താന്‍ ശ്രമിച്ച ഈട്ടിത്തടി പിടികൂടി

By Staff Reporter, Malabar News
Timber caught
Represntational Image
Ajwa Travels

വയനാട്: അനധികൃതമായി കടത്താൻ ശ്രമിച്ച ഈട്ടിത്തടി വനം വകുപ്പ് പിടിച്ചെടുത്തു. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ 20 ലക്ഷം രൂപയുടെ രണ്ട് ലോഡ് തടിയാണ് മേപ്പാടി റേഞ്ച് ഓഫീസർ പിടികൂടിയത്. വയനാട്ടില്‍ നിന്ന് പെരുമ്പാവൂരിലേക്ക് തടി കടത്താനായിരുന്നു ശ്രമം.

മരം മുറിക്കുന്നതിന് എതിരെ വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് തടി പിടിച്ചെടുക്കാൻ വനംവകുപ്പ് തയ്യാറായത്. വയനാട്ടിലെ വാഴവറ്റയിലെ തടിമില്ലിന്റെ പേരിൽ അനുവദിച്ച പാസ് ദുരുപയോഗം ചെയ്‌താണ് പെരുമ്പാവൂരിലേക്ക് തടി കൊണ്ടുപോവാനുള്ള നീക്കം. സംഭവത്തിൽ മില്ലുടമക്കെതിെരെ കേസ് രജിസ്‌റ്റർ ചെയ്‌തതായി അധികൃതർ അറിയിച്ചു.

Malabar News: ട്രാഫിക് സിഗ്‌നൽ സമയക്രമത്തിൽ മാറ്റം; മന്നയിൽ ഗതാഗത കുരുക്ക് രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE