Thu, Jul 16, 2026
32.1 C
Dubai

കെപിസിസി സെക്രട്ടറി തോറ്റു; ജയിച്ചത് കോൺഗ്രസ് വിമതൻ

പാലക്കാട്: കെപിസിസി സെക്രട്ടറി പി ബാലഗോപാൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ വിമത സ്‌ഥാനാർഥിയാണ് ബാലഗോപാലിനെ പരാജയപ്പെടുത്തിയത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് 24ആം വാർഡിലാണ് തോൽവി നേരിട്ടത്. കോൺഗ്രസ് വിമത സ്‌ഥാനാർഥി എഫ്ബി ബഷീറാണ് ഇവിടെ...

കാരാട്ട് ഫൈസൽ ജയിച്ച വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസൽ ജയിച്ച ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല. ബിജെപിക്ക് 50ന് മുകളിൽ വോട്ട് ലഭിച്ചപ്പോഴാണ് എൽഡിഎഫിന്റെ ദയനീയ പരാജയം. ഫൈസലിന്റെ അപരന് ലഭിച്ചത്...

അലൻ ഷുഹൈബിന്റെ പിതാവ് തോറ്റു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് മൽസരിച്ച പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് തോറ്റു. ആർഎംപി സ്‌ഥാനാർഥിയായാണ് ഷുഹൈബ് മൽസരിച്ചത്.

കാസര്‍ഗോഡ് നഗരസഭയില്‍ യുഡിഎഫ് ആധിപത്യം

കാസര്‍ഗോഡ്: മികച്ച ആധിപത്യവുമായി കാസര്‍ഗോഡ് നഗരസഭയില്‍ യുഡിഎഫ്. നഗരസഭയില്‍ ആകെയുള്ള 38 വാര്‍ഡില്‍ 21ലും യുഡിഎഫ് വിജയം നേടി. എന്‍ഡിഎ 14 വാര്‍ഡിലും സിപിഎം ഒരു വാര്‍ഡിലും വിജയം കരസ്‌ഥമാക്കി. അതേസമയം ലീഗ് റബല്‍...

കല്യാശേരിയിൽ 18ലും ഇടതുപക്ഷം

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കണ്ണൂർ കല്യാശേരി ഗ്രാമപഞ്ചായത്തിൽ 18 സീറ്റിലും എൽഡിഎഫ് വിജയിച്ചു. ഇവിടെ പ്രതിപക്ഷമില്ല

മലബാറിൽ വെൽഫെയർ പാർട്ടിക്ക് ലീഡ്

കോഴിക്കോട്: മലബാറിൽ വെൽഫെയർ പാർട്ടി മുന്നേറുന്നു. വെൽഫെയറുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് മലപ്പുറം ജില്ലയിൽ പ്രതീക്ഷ വെക്കുന്നു. അതേസമയം, കോഴിക്കോട് 14 ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുന്നു. 10 ഇടങ്ങളിൽ യുഡിഎഫിന് ലീഡ്. വയനാട് ഇരുമുന്നണികളും...

ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ആധിപത്യം

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതിപക്ഷമില്ല. 28 സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു. അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്‌ഥാനാർഥി വികെ ഷൈജുവാണ് വിജയിച്ചത്. Read also: കോഴിക്കോട്...

തളിപ്പറമ്പ് നഗരസഭ നിലനിര്‍ത്തി യുഡിഎഫ്

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 34 സീറ്റുകളില്‍ 19 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. അതേസമയം എല്‍ഡിഎഫ് 12 സീറ്റിലും ബിജെപി മൂന്ന് സീറ്റിലും വിജയിച്ചു. Read Also:...
- Advertisement -