Fri, Jul 31, 2026
33.7 C
Dubai

കള്ളാടി മണ്ണിടിച്ചിൽ; മീനാക്ഷി പാലത്തിന് ബലക്ഷയമില്ല, ഗതാഗതം ആരംഭിക്കാം

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ മേഖലയിലെ മീനാക്ഷി പാലത്തിന് ബലക്ഷയമില്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്. ദുരന്തത്തിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർ മീനാക്ഷി പാലത്തിൽ നേരിട്ടെത്തി ഘടനാപരമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു....

വനത്തിൽ അതിക്രമിച്ച് കടന്ന് റീൽസ് ചിത്രീകരണം; വ്‌ളോഗർക്കെതിരെ കേസ്

മലപ്പുറം: വനത്തിൽ അതിക്രമിച്ച് കടന്ന് റീൽസ് ചിത്രീകരിച്ച വ്‌ളോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു. മലപ്പുറം പല്ലൂർ വളപ്പിൽ ജാസി ആഷിക്, സഹായികളായ പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടൻ ഉമ്മുൽ ഹൈറ, അരീക്കോട്...

പാളയം ബിജു കൊലക്കേസ്; ബന്ധു കസ്‌റ്റഡിയിൽ, പിന്നിൽ വ്യക്‌തി വൈരാഗ്യം

കോഴിക്കോട്: പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവിനെ (38) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു കസ്‌റ്റഡിയിൽ. കോഴിക്കോട് മാങ്കാവ് കോളങ്ങരപ്പീടിക സ്വദേശിയായ 22 കാരനാണ് കസ്‌റ്റഡിയിലായത്. ബിജുവിനെ...

പ്രിയദർശിനി ബസിൽ മോഷണം; അതിഥി തൊഴിലാളിയുടെ 15,000 രൂപ കവർന്നു

കോഴിക്കോട്: പ്രിയദർശിനി ബസിൽ മോഷണം. അതിഥി തൊഴിലാളിയുടെ 15,000 രൂപ മോഷണം പോയതായാണ് വിവരം. കോഴിക്കോട്-തിരുവമ്പാടി റൂട്ടിലോടുന്ന ബസിലാണ് സംഭവം. ബസിൽ വലിയ രീതിയിൽ തിരക്കുണ്ടായിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം. ഇന്ന് വൈകീട്ട്...

പാളയത്തെ യുവാവിന്റെ മരണം കൊലപാതകം; ആയുധം കൊണ്ട് ആക്രമിച്ചു

കോഴിക്കോട്: പാളയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് സ്‌ഥിരീകരിച്ചു പോലീസ്. ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്നും ആയുധം ഏതെന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ എപി ഷൗക്കത്തലി...

മലപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ആക്രമിച്ചു

മലപ്പുറം: കോട്ടയ്‌ക്കൽ ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബന്ധു വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുടുംബം. വീടിനകത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് നായ കടിച്ചത്....

ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപ്പന; മൂന്നംഗ സംഘം പിടിയിൽ

കോഴിക്കോട്: ജില്ലയിലെ പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയ സംഘം പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത്. പയ്യാനക്കൽ കപ്പക്കൽ ബാക്ക്...

ദേവാൻഷിന്റെ മരണം; ചികിൽസാ പിഴവിലുറച്ച് കുടുംബം, വിദഗ്‌ധ സമിതി റിപ്പോർട് ഇന്ന്

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ വിദഗ്‌ധ സമിതിയുടെ റിപ്പോർട് ഇന്ന് പോലീസിന് കൈമാറിയേക്കും. ഇന്നലെ പോലീസ് വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിതാവ്...
- Advertisement -