പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്‌റ്റിൽ
മലപ്പുറം: പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്‌റ്റിൽ. താഴേക്കാട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖിനെയാണ് (38) പെരിന്തൽമണ്ണ എസ്‌ഐ സികെ നൗഷാദിന്റെ നേത്യത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്. പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന...
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ജില്ലയിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ
വയനാട്: ജില്ലയിൽ ഭാര്യയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. കൂടാതെ കാൽ ലക്ഷം രൂപ പിഴയും ഈടാക്കണം. പനമരം കാരക്കാമല കാഞ്ഞായി മജീദിനെ(52) ആണ് ശിക്ഷിച്ചത്....
കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നു സംഭവം; വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ്
കോഴിക്കോട്: ജില്ലയിൽ നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീം തകർന്നു വീണ സംഭവത്തിൽ വിശദമായ പരിശോധന വേണമെന്ന് വ്യക്‌തമാക്കി വിജിലൻസ് വിഭാഗം. തകർന്ന ബീമുകൾക്ക് പകരം പുതിയത് സ്‌ഥാപിക്കേണ്ടിവരുമെന്നും, ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട...
തദ്ദേശ ഉപതിരഞ്ഞെടുപ്പ്; മലപ്പുറത്ത് മൂന്നിൽ രണ്ട് സീറ്റുകളിൽ യുഡിഎഫിനും ഒരിടത്ത് എൽഡിഎഫിനും ജയം
മലപ്പുറം: തദ്ദേശ സ്‌ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ രണ്ടിടത്ത് യുഡിഎഫിനും, ഒരിടത്ത് എൽഡിഎഫിനും ജയം. ആലംകോട്, കണ്ണമംഗലം എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിലാണ് എൽഡിഎഫ് ജയിച്ചത്.
ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് യുഡിഎഫ് സ്‌ഥാനാര്‍ഥി...
കണ്ണൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം തേജസ്വിനി പുഴയിൽ കണ്ടെത്തി
കണ്ണൂർ: ജില്ലയിലെ ചെറുപുഴ തേജസ്വിനി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പിഎസ് പ്രദീപന്റെ(42) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് പ്രദീപിന്റെ മൃതദേഹം തേജസ്വിനി പുഴയിൽ നിന്നും കണ്ടെത്തിയത്.
പ്രദീപിനെ...
മരുന്ന് നൽകുന്നതിനിടെ ആന അടിച്ചു തെറിപ്പിച്ചു; ഒന്നാം പാപ്പാന് ദാരുണാന്ത്യം
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് ദാരുണാന്ത്യം. പത്തിരിപ്പാല സ്വദേശി വിനോദ്(30) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ മനിശ്ശേരിയിലെ സ്വകാര്യ വളപ്പിലാണ് സംഭവം. ചികിൽസയിൽ ഇരിക്കുന്ന ആനക്ക് മരുന്ന് നൽകുന്നതിനിടെയാണ്...
30ൽ 24 സാംപിളുകളിലും ഷിഗെല്ല സാന്നിധ്യം; ചെറുവത്തൂരിൽ കർശന പരിശോധന
കാസർഗോഡ്: ജില്ലയിലെ ചെറുവത്തൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാംപിളുകളിലും ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പരിശോധനക്കയച്ച 30 സാംപിളുകളില്‍ 24 എണ്ണത്തിലും ബാക്‌ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ്...
ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്ക് വയറിളക്കവും ഛർദ്ദിയും; 12 പേർ ചികിൽസ തേടി
കാസർഗോഡ്: ജില്ലയിൽ നടന്ന ഗൃഹ പ്രവേശന ചടങ്ങിൽ ഭക്ഷണം കഴിച്ച ആളുകൾ ശാരീരിക അസ്വസ്‌ഥത ഉണ്ടായതിനെ തുടർന്ന് ചികിൽസ തേടി. ചോയ്യങ്കോട് ടൗണിന് സമീപത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ആളുകളാണ് ചികിൽസ...







































