കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നു സംഭവം; വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ്

By Team Member, Malabar News
Detailed Inspection Need In THe Koolimad Bridge Collapse Said Vigilance
Ajwa Travels

കോഴിക്കോട്: ജില്ലയിൽ നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീം തകർന്നു വീണ സംഭവത്തിൽ വിശദമായ പരിശോധന വേണമെന്ന് വ്യക്‌തമാക്കി വിജിലൻസ് വിഭാഗം. തകർന്ന ബീമുകൾക്ക്  പകരം പുതിയത് സ്‌ഥാപിക്കേണ്ടിവരുമെന്നും, ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകൾക്ക് ശേഷമേ വ്യക്‌തമാകൂ എന്നും വിജിലൻസ് കൂട്ടിച്ചേർത്തു.

വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനക്ക് ശേഷമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കോഴിക്കോട്-മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. അടിയന്തിര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശിച്ചതിന് പിന്നാലെയാണ് ഇന്ന് വിജിലൻസ് വിഭാഗം പരിശോധനക്കെത്തിയത്.

വിവര ശേഖരണം നടത്തുന്നതിന്റെ ഭാഗമായി പരിസരവാസികളിൽ നിന്നുൾപ്പടെ വരും ദിവസങ്ങളിൽ മൊഴിയെടുക്കും. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവ് മൂലമാണ് ബീമുകൾ തകർന്നു വീണതെന്നാണ് റോഡ് ഫണ്ട് ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌. ഇതുൾപ്പടെ പരിഗണിച്ച ശേഷമാകും വിജിലൻസ് സംഘം അന്തിമ റിപ്പോർട് നൽകുക.

Read also: ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോർജ് ഇന്ന് ആർടിഒക്ക് മുമ്പിൽ ഹാജരായേക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE