Thu, Jul 2, 2026
32.8 C
Dubai

സ്‌ഫോടക വസ്‌തുക്കളുമായി യുവാവ് പിടിയിൽ

മലപ്പുറം: ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്‌തുക്കളുമായി കൊല്ലം സ്വദേശി പെരുമ്പടപ്പിൽ അറസ്‌റ്റിൽ. ഏറെക്കാലമായി പെരുമ്പടപ്പ് അയിരൂർ കുണ്ടുച്ചിറയിൽ താമസിക്കുന്ന കൊല്ലം എഴുകോൺ സ്വദേശി വഴങ്ങിൽ ഗണേശനെയാണ്‌ (30) പോലീസ് പിടികൂടിയത്. ക്രിമിനൽ കേസുകളിൽ...

കോഴിക്കോട് 61 കുപ്പി മദ്യവുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: 61 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് പിടിയിലായത്. സ്‌കൂട്ടറിൽ 53 കുപ്പി മദ്യവുമായി പ്രജോഷിനെ...

സിൽവർ ലൈൻ; യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം- പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട്: യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോഴിക്കോട് കളക്‌ടറേറ്റിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രവർത്തകർക്ക് നേരെ പോലീസ്...

മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; യുവാവ് മരിച്ചു

കോഴിക്കോട്: ജില്ലയിൽ മദ്യലഹരിയിൽ ആയിരുന്ന സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത്(48) ആണ് മരിച്ചത്. കഴിഞ്ഞ മാസം 13ആം തീയതിയാണ് ഷൗക്കത്തിനെ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 3 പേർ പിടിയിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തു. ഒരു കിലോ 120 ഗ്രാം സ്വർണമാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. സാദിഖ്, ഷംസീർ,...

വെള്ളപ്പാറയിലെ അപകട മരണം; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സിഎസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി തുടരന്വേഷണത്തിന് കോടതിയിൽ റിപ്പോർട്...

മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ

മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത്...

ഗോവയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ വിദ്യാര്‍ഥികളുടെ ബസിന് തീപിടിച്ചു; ആളപായമില്ല

കണ്ണൂർ: പയ്യന്നൂരിൽ നിന്നും ഗോവയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. ബസ് പൂര്‍ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല. കണ്ണൂര്‍ മാതമംഗലം ജെബീസ്...
- Advertisement -