മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; യുവാവ് മരിച്ചു

By Team Member, Malabar News
Shoukath Who Attacked By His Friend Died In Kozhikode
Ajwa Travels

കോഴിക്കോട്: ജില്ലയിൽ മദ്യലഹരിയിൽ ആയിരുന്ന സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത്(48) ആണ് മരിച്ചത്. കഴിഞ്ഞ മാസം 13ആം തീയതിയാണ് ഷൗക്കത്തിനെ മദ്യ ലഹരിയിൽ ആയിരുന്ന സുഹൃത്ത് ആക്രമിച്ചത്.

കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്തുള്ള കടയുടെ വരാന്തയിൽ വച്ചാണ് ആക്രമണം നടന്നത്. സുഹൃത്തും തമിഴ്‌നാട് സ്വദേശിയുമായ മണിയാണ് ഷൗക്കത്തിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. മദ്യ ലഹരിയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ആക്രമണത്തിന് ശേഷം തലശേരിയിൽ നിന്നുമാണ് മണിയെ പോലീസ് പിടികൂടിയത്.

Read also: പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയതിൽ ഗുരുതര വീഴ്‌ച; നടപടിക്ക് ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE