Sun, Jun 14, 2026
34.3 C
Dubai

മണ്ണിടിച്ചിൽ; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

കോഴിക്കോട്: മണ്ണിടിച്ചിലിന്റെ പശ്‌ചാത്തലത്തിൽ താമരശ്ശേരി ചുരം റോഡ് വഴി മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കെഎസ്ആർടിസി ഉൾപ്പടെയുള്ള മറ്റ് വാഹനങ്ങൾ നിയന്ത്രണ വിധേയമായി കടത്തിവിടും. പോലീസിന്റെ നിയന്ത്രണത്തോടെ, ഇരു ഭാഗത്തുനിന്നും വരുന്ന...

ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

കാസർഗോഡ്: കാഞ്ഞങ്ങാട് കൂട്ട ആത്‍മഹത്യ. ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച് ആത്‍മഹത്യ ചെയ്‌തത്‌. കർഷകനായ അമ്പലത്തറ പറക്കളായി രണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32)...

വീണ്ടും മണ്ണിടിച്ചിൽ; താമരശ്ശേരി ചുരം ഗതാഗത യോഗ്യമാക്കുന്നത് വൈകും

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം ഇടിഞ്ഞുവീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്‌ഥലത്ത്‌ മണ്ണിടിഞ്ഞത്. നേരിയ തോതിലാണ്...

മണ്ണിടിച്ചിൽ; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഇന്നും തുടരും

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് രാവിലെയും തുടരും. കോഴിക്കോട്-വയനാട് റൂട്ടിലെ ഗതാഗതം കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും നടക്കുക. ഇന്നലെ രാത്രി മുതലാണ് ചുരത്തിൽ ഗതാഗത നിയന്ത്രണം...

ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ പൊള്ളലേൽപ്പിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ്

മലപ്പുറം: വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ അധ്യാപിക പൊള്ളലേൽപ്പിച്ചെന്ന പരാതിയിൽ കേസ്. എടയൂർ പൂക്കാട്ടിരി സ്വദേശിയായ 24-കാരിയെ പൊള്ളലേൽപ്പിച്ചെന്ന് ആരോപിച്ച് മാതാവാണ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്. ഇരിമ്പിളിയം വലിയകുന്നിൽ ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്‌മ...

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണംവരെ തടവ്

കാസർഗോഡ്: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സ്വർണം കവർന്ന് ഉപേക്ഷിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവ് വിധിച്ച് കോടതി. കുടക് നപ്പോക്ക് സ്വദേശി...

മുക്കത്ത് നടുറോട്ടിൽ സ്‌ത്രീയെ ചവിട്ടിവീഴ്‌ത്തി യുവാവ്; ദൃശ്യങ്ങൾ പുറത്ത് 

കോഴിക്കോട്: മുക്കത്ത് നടുറോട്ടിൽ സ്‌ത്രീയെ ചവിട്ടിവീഴ്‌ത്തി യുവാവ്. തിരുവമ്പാടി ബിവറേജ് ഔട്ട്ലെറ്റിന് സമീപം ശനിയാഴ്‌ച വൈകീട്ടായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുന്ന സ്‌ത്രീയെയാണ് ചവിട്ട് വീഴ്‌ത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബീവറേജിന് സമീപത്തെ റോഡിലൂടെ...

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു

കണ്ണൂർ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ കാരപ്രത്ത് പ്രവീണയെ (39) പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതി പെരുവളത്തുപറമ്പ് കുട്ടാവിലെ വി. ജിജേഷ് (40) മരിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന്...
- Advertisement -