അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം ആദ്യത്തേത്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മരണം സ്‌ഥിരീകരിച്ചത്.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിൽസയിൽ...
കെ റെയിൽ സർവേ കല്ലിന് കൊടിനാട്ടി യുവമോർച്ച
പഴയങ്ങാടി: കെ റെയിൽ പദ്ധതിക്കെതിരേയുള്ള സമരത്തിന് തുടക്കം കുറിച്ച് യുവമോർച്ച. പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്‌ത് യുവമോർച്ച ജില്ലാ കമ്മിറ്റി മാടായിപ്പാറയിൽ പ്രതിഷേധം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, സെക്രട്ടറിമാരായ...
പെരിങ്ങോം ആശുപത്രിയിൽ കിടത്തി ചികിൽസയില്ല; അവഗണിച്ച് അധികൃതർ
പെരിങ്ങോം: കിടത്തി ചികിൽസയും വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനവും മുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അധികൃതർ പെരിങ്ങോം താലൂക്ക് ആശുപത്രിക്ക് നേരെ കണ്ണടക്കുകയാണ്. 10 വർഷം മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തിയ ആശുപത്രിയിൽ കിടത്തി...
കെഎസ്‌ആർടിസിയിൽ ബൈക്ക് കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
രാജപുരം: ഒടയംചാൽ പാക്കത്ത് കെഎസ്‌ആർടിസി ബസിൽ ബൈക്കിടിച്ച് വിദ്യാർഥിയുൾപ്പടെ രണ്ടുപേർക്ക് പരിക്ക്. പെരിയ നാലേക്ര ചെങ്ങറ പുനരധിവാസ കോളനിയിലെ പ്രസന്നന്റെ മകൻ പ്രേംരാജ് ചന്തു (21), കല്യോട്ട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ...
തൊഴിലാളികളുടെ സസ്‌പെൻഷൻ; ചീമേനി എസ്‌റ്റേറ്റിൽ സമരം
കാസർഗോഡ്: തൊഴിലാളികളുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് പ്ളാന്റേഷൻ കോർപറേഷന്റെ ചീമേനി എസ്‌റ്റേറ്റിൽ സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങി. എസ്‌റ്റേറ്റിലെ പശുക്കളെ മറ്റൊരു എസ്‌റ്റേറ്റിലേക്ക് മാറ്റുന്നത് തടയാൻ ശ്രമിച്ച നാല് തൊഴിലാളികളെയാണ് സസ്‌പെൻഡ് ചെയ്‌തത്....
കണ്ണൂർ വിമാന താവളത്തിൽ വീണ്ടും സ്വർണവേട്ട; രണ്ടുപേർ കസ്‌റ്റഡിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 84 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാഞ്ഞങ്ങാട്, വടകര സ്വദേശികളെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിൽ എടുത്തു....
ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്; ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി പോലീസ്
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി പോലീസ്. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം ബാലിശമാണെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. പെട്ടെന്നുണ്ടായ ആക്രമണം ആണെങ്കിലും മോഹൻദാസ്...
ഉമ്മിനിയിൽ പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച സ്‌ഥലത്ത് കൂട് സ്‌ഥാപിക്കും
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച സ്‌ഥലത്ത് കൂട് സ്‌ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ. ക്യാമറ ട്രാപ്പ് ഉപയോഗിച്ച് മേഖല നിരീക്ഷിക്കും. കൂടാതെ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ സംഘം രാത്രിയും മേഖലയിൽ ക്യാമ്പ് ചെയ്യും.
ഉമ്മിനിയിലെ...







































