Fri, Jun 19, 2026
33.7 C
Dubai

നവീൻ ബാബുവിന്റെ മരണം; കളക്‌ടർക്കെതിരെ പ്രതിഷേധം- മാർച്ച് തടഞ്ഞ് പോലീസ്

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം ശക്‌തമാവുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ കളക്‌ടർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കണ്ണൂർ കളക്‌ട്രേറ്റിലേക്ക് യുവമോർച്ചയും കെഎസ്‌യുവും പ്രതിഷേധം നടത്തി. കളക്‌ട്രേറ്റിന് മുന്നിൽ പോലീസ്...

വയനാട് ഉരുൾപൊട്ടൽ; മൃതദേഹങ്ങൾ മറവ് ചെയ്യാൻ ചിലവഴിച്ചത് 19.67 ലക്ഷം രൂപ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മറവ് ചെയ്യാൻ ഇതുവരെ ചിലവഴിച്ചത് 19.67 ലക്ഷം രൂപയെന്ന് സംസ്‌ഥാന സർക്കാർ. സംസ്‌കാര ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ ചിലവഴിച്ചിട്ടുണ്ടെന്നാണ്...

കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ചു അപകടം; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: എരഞ്ഞിക്കലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ച് അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഏഴുമണിയോടെ എരഞ്ഞിക്കൽ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്. തൊട്ടിൽപ്പാലത്ത് നിന്ന്...

കാസർഗോഡ് മൽസ്യബന്ധന ബോട്ട് മറിഞ്ഞു ഒരാൾ മരിച്ചു; ഒരാളെ കാണാതായി

കാസർഗോഡ്: നീലേശ്വരം അഴിത്തലയിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരുമരണം. ഒരാളെ കാണാതായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോയമോൻ (50) ആണ് മരിച്ചത്. കാണാതായ മുനീറിനായി തിരച്ചിൽ തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന മറ്റു 34 പേർ...

അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച മലപ്പുറം സ്വദേശിനിക്ക് രോഗമുക്‌തി

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശിനിക്ക് രോഗമുക്‌തി. കഴിഞ്ഞ മാസം 30നാണ് ഗുരുതരാവസ്‌ഥയിൽ 33-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി, ശക്‌തമായ തലവേദന, അപസ്‌മാരം തുടങ്ങിയവയായിരുന്നു...

അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്. അത്തോളി കോളിയോട്ട് താഴത്താണ് അപകടം. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ചാണക്യൻ ബസും കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന അജ്‌വ ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരിൽ...

കോഴിക്കോട് ട്രെയിനിൽ നിന്ന് വീണുമരിച്ചയാളെ തിരിച്ചറിഞ്ഞു; ഒരാൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണുമരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. ചെന്നൈ സ്വദേശി ശരവണൻ ഗോപി എന്ന ആകാശ് (27) ആണ് മരിച്ചത്. മാഹിയിലുള്ള ബന്ധുക്കളെ കണ്ടതിന് ശേഷം മംഗലാപുരം-ചെന്നൈ മെയിലിൽ തിരികെ പോവുകയായിരുന്നു. ഇതിനിടെ...

കടം കൊടുത്ത പണം തിരികെ ചോദിച്ചു; വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് ക്രൂരമർദ്ദനം

മലപ്പുറം: വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് നേരെ ക്രൂരമർദ്ദനം. കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തിന് നേരെയാണ് മർദ്ദനം ഉണ്ടായത്. വയോധിക ദമ്പതികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്....
- Advertisement -