Thu, Apr 30, 2026
32 C
Dubai

കോഴിക്കോട് തിരയിൽപെട്ട് 11 വയസുകാരനെ കാണാതായി

കോഴിക്കോട്: പതിനൊന്ന് വയസുകാരനെ കോഴിക്കോട് വെള്ളയിൽ ഭാഗത്ത് കടലിൽ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്‌ദുൾ ഹക്കീമിനെയാണ് കടലിൽ കളിക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായത്. മൂന്ന് കൂട്ടുകാർക്കൊപ്പം വെള്ളയിൽ ഭാഗത്ത് കളിക്കാൻ എത്തിയതായിരുന്നു ഹക്കീം. ഇതിനിടെ തിരയിൽ...

പ്രണയ നൈരാശ്യം; വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

വയനാട്: പ്രണയ നൈരാശ്യത്തെ തുടർന്നുള്ള അക്രമണങ്ങൾ തുടർക്കഥയാവുന്നു. വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വയനാട് ലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിക്കാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ യുവാവ് പോലീസ് കസ്‌റ്റഡിയിലാണ്. ഇന്ന് വൈകീട്ട്...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒരു കോടി അഞ്ചുലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായ്-കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്‌റ്റംസ്‌ പിടികൂടിയത്. സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിലായി. അജിനാസ്, റഹീസ്...

ഫോണിൽ സംസാരിച്ച് നടന്ന കെഎസ്‌ഇബി ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു

കാസർഗോഡ്: റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ച് നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടി വൈദ്യുതവകുപ്പ് ജീവനക്കാരൻ മരിച്ചു. ബേക്കൽ ചേറ്റുകുണ്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ചിത്താരി ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫിസിലെ മീറ്റർ റീഡർ പെരിയ കായക്കുളം സ്വദേശി...

കോളറയുടെ സാന്നിധ്യം; ഗൗരവകരമെന്ന് ഡിഎംഒ- സൂപ്പർ ക്ളോറിനേഷൻ നടത്തും

കോഴിക്കോട്: നരിക്കുനിയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവകരമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലാണ് വിബ്രിയോ കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ നടത്താൻ ഡിഎംഒ...

ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്ക്

കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു. ധർമ്മടം പാലാട് നരിവയലിലാണ് സംഭവം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. നരിവയൽ സ്വദേശി ശ്രീവർധിനാണ് (12) പരിക്കേറ്റത്. കുട്ടിയുടെ...

കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് കവർച്ച; ഒരാൾകൂടി പിടിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. അമ്പലത്തറ ബേലൂരിലെ സുരേശനാണ് അറസ്‌റ്റിലായത്‌. പത്ത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട് പട്ടാപ്പകൽ വീട്ടിൽ കയറി...

മലപ്പുറം ജില്ലയിൽ വൻ കഞ്ചാവുവേട്ട; രണ്ടുപേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ വൻ കഞ്ചാവുവേട്ട. ട്രെയിൻ മാർഗം കടത്തിയ 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിങ് എന്നിവരാണ് പിടിയിലായത്. ട്രെയിൻ...
- Advertisement -