പാലക്കാട്: ജില്ലയിലെ മാങ്കുറുശ്ശി കക്കോട് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്‌ലയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസായിരുന്നു. ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണ് നഫ്‌ല ജീവനൊടുക്കിയതെന്ന് ആരോപിച്ച് സഹോദരന്‍ നഫ്‌സല്‍ രംഗത്തെത്തി.
വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതില്‍ സംശയം തോന്നി വാതില്‍ പൊളിച്ചപ്പോഴാണ് നഫ്‌ലയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പത്ത് മാസം മുന്‍പാണ് നഫ്‌ലയും മുജീബും വിവാഹിതരായത്. മരണം ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന് സഹോദരന്‍ നഫ്‌സല്‍ ആരോപിച്ചു.
യുവതിയുടെ മൃതദേഹം ആര്‍ഡിഒ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ പോസ്‌റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി കബറടക്കി. ധോണി ഉമ്മിനി പുത്തന്‍വീട്ടില്‍ അബ്‌ദുല്‍ റഹ്‌മാന്‍- കമുറുലൈസ ദമ്പതികളുടെ മകളാണ് മരണപ്പെട്ട നഫ്‌ല.
Malabar News: മാനന്തവാടി-മട്ടന്നൂർ നാലുവരിപ്പാത; സർവേ പൂർത്തിയായി