വയനാട്: നിർദിഷ്‌ട മാനന്തവാടി-മട്ടന്നൂർ വിമാനത്താവള നാലുവരി റോഡിന്റെ സർവേ നടപടികൾ പൂർത്തിയായി. അലൈൻമെന്റും പ്ളാനും അടങ്കലും ഈ ആഴ്‌ചയോടെ കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കും. അനുമതി ലഭിച്ചാൽ ഉടൻ റവന്യൂ വകുപ്പ് റോഡ് നിർമിക്കാനായി നഷ്‌ടമാകുന്ന ഭൂമി, വീടുകൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവയുടെ കൃത്യമായ കണക്കെടുപ്പ് നടത്തി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും.
58 കിലോമീറ്റർ ദൂരമാണ് മട്ടന്നൂർ-മാനന്തവാടി നാലുവരിപ്പാതക്ക് ഉണ്ടാവുക. പ്ളാനിന് അനുമതി ലഭിച്ചാൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തികൾ നിർണയിക്കും. നാലുവരിപ്പാതയിൽ അമ്പായത്തോട്-ബോയ്‌സ് ടൗൺ വരെയുള്ള പാൽച്ചുരംഭാഗം രണ്ടുവരിയായാണ് നിർമിക്കുക. വനഭൂമി വിട്ടുകിട്ടാത്തതിനാലാണ് ഇവിടെ നാലുവരിയാക്കാത്തത്.
മാനന്തവാടി വരെ ബാക്കിയുള്ള ഭാഗങ്ങളും നാലുവരിപ്പാതയാക്കും. മട്ടന്നൂർ മുതൽ അമ്പായത്തോടുവരെ 40 കിലോമീറ്റർ ദൂരം ദേശീയ പാത മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് നാലുവരിപ്പാത നിർമിക്കുക. അമ്പായത്തോട് മുതൽ മാനന്തവാടി വരെയുള്ള 18 കിലോമീറ്റർ മലയോര ഹൈവേ നിർമാണത്തിലും ഉൾപ്പെടുത്തും.
Most Read: തക്കാളിപെട്ടിക്ക് ഗോദ്‌റേജിന്റെ പൂട്ട്; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്