പാലക്കാട്: വാളയാറിൽ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ജയിലിലെത്തി ചെയ്‌ത് സിബിഐ. കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സിബിഐ ഉദ്യോഗസ്‌ഥർ ജയിലിലെത്തി പ്രതികളെ ചെയ്‌തത്. ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് പ്രകാരം അഭിഭാഷകയുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്‌തത്. കോവിഡ് പ്രതിസന്ധികളെല്ലാം മറികടന്ന് സിബിഐ പ്രത്യേക അന്വേഷണസംഘം വിപുലമായി തന്നെ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.
ഡമ്മി പരീക്ഷണം ഉൾപ്പടെയുള്ള വിപുലമായ അന്വേഷണത്തിനാണ് സിബിഐ തയ്യാറെടുക്കുന്നത്. അതിന്റെ ആദ്യപടിയെന്ന നിലയിലാണ് ഒന്നാംപ്രതി മധു, രണ്ടാം പ്രതി ഷിബു എന്നിവരെ ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്‌തത്. മലമ്പുഴ ജയിലിലാണ് നിലവിൽ പ്രതികൾ കഴിയുന്നത്.
Read also: മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു; ഓഡി കാറുടമ സൈജു അറസ്‌റ്റിൽ