പാലക്കാട്: തുടർച്ചയായി ശിശുമരണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് അട്ടപ്പാടി സന്ദർശിക്കും. അട്ടപ്പാടിയിൽ ഉണ്ടാകുന്ന ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ മന്ത്രി നേരത്തെ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അട്ടപ്പാടിയിൽ ഇന്നലെ മാത്രം മൂന്ന് കുഞ്ഞുങ്ങളാണ് മരിച്ചത്. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ- അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുട്ടി, വീട്ടിയൂര്‍ ഊരിലെ ഗീതു- സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആൺകുട്ടി, കടുകുമണ്ണ ഊരിലെ ജെക്കി- ചെല്ലൻ ദമ്പതികളുടെ ആറ് വയസുകാരി ശിവരഞ്‌ജിനി എന്നിവരാണ് ഇന്നലെ മരിച്ചത്.
ശിവരഞ്‌ജിനി സെറിബ്രൽ പാൾസി രോഗബാധിത ആയിരുന്നു. സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയെ ശ്വാസം മുട്ടുണ്ടായതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നരമാസം പ്രായമായ കുഞ്ഞും കുറവന്‍ കണ്ടി തുളസിയുടെയും ബാലകൃഷ്‌ണന്റെയും കുഞ്ഞും മരിച്ചിരിച്ചിരുന്നു.
അട്ടപ്പാടി ഡ്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്‌ധ ചികിൽസ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇക്കൊല്ലം പത്തിലേറെ കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ഇതിന്റെ പശ്‌ചാത്തലത്തിലാണ് വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് തയാറെടുക്കുന്നത്.
Read Also: കോവിഡ് വാക്‌സിൻ; കാലാവധി 9 മാസമാക്കാൻ യൂറോപ്യൻ യൂണിയൻ