Thu, Apr 30, 2026
31 C
Dubai

പാലത്തായി പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി കോടതിയിൽ

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിയുടെ ഹർജി. നാലാം ക്‌ളാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ടുകുനിയിൽ പത്‌മരാജനാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പോക്‌സോ...

കരിപ്പൂരിൽ പാർക്കിങ് ഫീസ് കൊള്ള; ടെർമിനലിനടുത്ത് വാഹനം നിർത്താൻ മൂന്ന് മിനിറ്റ് മാത്രം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ പാർക്കിങ് സമയം പരിഷ്‌കരിച്ചതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. യാത്രക്കാരെ കൊണ്ടുവിടാനും കൊണ്ടുപോകാനുമായി വിമാനത്താവളത്തിൽ എത്തുന്നവർക്ക് ടെർമിനലിന് സമീപം വാഹനം നിർത്തിയിടാൻ മൂന്ന് മിനിറ്റ് സമയം മാത്രമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്....

മംഗലംഡാം പൈതലയിൽ പുലിയിറങ്ങി; ജനങ്ങൾ ഭീതിയിൽ

പാലക്കാട്: ജില്ലയിലെ മംഗലംഡാം പൈതലയിൽ പുലിയിറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിൽ. കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ പൈതലയിൽ പുലിയിറങ്ങിയത്. ഇതോടെ അതിരാവിലെ റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗിന് പോകുന്ന...

ആദിവാസി യുവാവിന് എതിരെ കള്ളക്കേസ്; കളക്‌ടർ റിപ്പോർട് തേടി

വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ജില്ലാ കളക്‌ടർ റിപ്പോർട് തേടി. വിഷയം അന്വേഷിച്ച് റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കളക്‌ടർ നിർദ്ദേശം നൽകി. കേസിൽ പോലീസിന്...

കരുവാരക്കുണ്ടിൽ വീണ്ടും കടുവ; ആക്രമണത്തിൽ നിന്ന് യുവതി രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ ആക്രമണത്തിൽ നിന്ന് യുവതി അൽഭുതകരമായി രക്ഷപെട്ടു. കരുവാരക്കുണ്ട് പാന്ദ്രയിലെ എസ്‌റ്റേറ്റിലാണ് ഇതരസംസ്‌ഥാന തൊഴിലാളിയായ പുഷ്‌പലതക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്. അതേസമയം, ഓടി രക്ഷപെടുന്നതിനിടെ യുവതി വീണ് കാലിന്...

ജെസിബികളിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ച് വിൽപന; കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും പിടിയിൽ

മലപ്പുറം: കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും പിടിയിൽ. ഇത്തവണ ജെസിബികളിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ച് വിൽപന നടത്തിയതിനാണ് അറസ്‌റ്റ്. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ചിറകൊല്ലിമീത്തൽ വിനൂപ് എന്ന വിനുവാണ് (31) പിടിയിലായത്....

കാലുപിടിക്കൽ വിവാദം; വിദ്യാർഥിയുടെ പരാതിയിൽ നടപടിയില്ല- പ്രതിഷേധവുമായി എംഎസ്എഫ്

കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന വിവാദത്തിൽ വീണ്ടും എംഎസ്എഫിന്റെ പ്രതികരണം. വിഷയത്തിൽ  രണ്ടാംവർഷ ബിരുദ വിദ്യാർഥി മുഹമ്മദ് സാബിർ സനത് പരാതി കൊടുത്തിട്ടും നടപടി എടുക്കാത്തതിനെ തുടർന്നാണ് പ്രതികരണം....

പീഡനത്തിന് ശേഷം വിദേശത്തേക്ക് കടന്നു; പ്രതി പിടിയിൽ

കാസർഗോഡ്: യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്ത് കടന്നയാളെ പിടികൂടി. കാസർഗോഡ് കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത് (23) ആണ് അറസ്‌റ്റിലായത്‌. ഇന്റർപോളിന്റെ സഹായത്തോടെ ഹൊസ്‌ദുർഗ് പോലീസാണ് പ്രതിയെ പിടികൂടിയത്. 2018ൽ ആണ്...
- Advertisement -