മലപ്പുറം ജില്ലയിലെ വാക്‌സിൻ വിതരണം 10 ലക്ഷം കടന്നു
മലപ്പുറം: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ജില്ലയിൽ 10 ലക്ഷം കടന്നു. 10,03,863 പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. ജില്ലയിൽ 8,22,479 പേർക്ക് ഒന്നാം ഡോസും 1,81,384 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്....
കണ്ണൂർ പുറ്റാംകടവ് പാലം അപകട ഭീതിയിൽ
പരിയാരം: തൂണുകൾ ദ്രവിച്ച് അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയ നിലയിൽ പുറ്റാംകടവ് പാലം തകർച്ചാ ഭീഷണിയിൽ. പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് തോട്ടിക്കൽ-ഏഴുംവയൽ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം. 20 വർഷം മുൻപ് നിർമിച്ച...
കോഴിക്കോട് നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ ഇന്ന് മുതൽ
കോഴിക്കോട്: നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ ഇന്ന് തുടങ്ങും. വാക്‌സിൻ വിതരണം സുഗമമാക്കുന്നതിനായി കോർപറേഷനാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ടാഗോർ ഹാളിൽ രാവിലെ 10നാണ് ഇത് ആരംഭിക്കുക. പ്രതിദിനം 300 ഡോസാണ് നൽകുക.
ഒന്നാം ഡോസ്...
ഒറ്റ അധ്യാപകനും 308 കുട്ടികളും; കൊയ്‌ത്തക്കുണ്ട് സ്‌കൂളിൽ അധ്യാപകരെ നിയമിക്കുക -യൂത്ത് ലീഗ്
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിലെ കൊയ്‌ത്തക്കുണ്ട് സ്‌കൂളിൽ ഒരേയൊരു അധ്യാപകനും 308 കുട്ടികളുമാണ് ഉള്ളതെന്നും ഓൺലൈൻ പഠനംപോലും ശരിയായ വിധം നടത്താനാവാത്ത അവസ്‌ഥയിലാണ് ഈ സ്‌കൂളും കുട്ടികളുമെന്നും യൂത്ത്‌ലീഗ് പത്രകുറിപ്പിൽ വ്യക്‌തമാക്കി.
എൽപി വിഭാഗത്തിൽ 222 കുട്ടികളും...
ആദിവാസി കുട്ടികൾക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കും; മഅ്ദിൻ അക്കാദമി
മലപ്പുറം: കക്കാടന്‍ പൊയില്‍ മലനിരകളില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന കാട്ടുനായ്‌ക്കർ, മുത്തുവന്‍ ഗോത്ര വര്‍ഗങ്ങളില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മലപ്പുറം മഅ്ദിൻ അക്കാദമി സൗകര്യമൊരുക്കും.
രണ്ട് അരുവികള്‍ കടന്ന് 7 കിലോമീറ്ററുകള്‍ താണ്ടിയാണ്...
ജില്ലയിലെ പെരിങ്ങോം വയക്കരയിൽ കോവിഡ് വ്യാപനത്തിൽ കുറവ്
കണ്ണൂർ : ജില്ലയിൽ പെരിങ്ങോം വയക്കര പഞ്ചായത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി അധികൃതർ വ്യക്‌തമാക്കി. 98 പേർ മാത്രമാണ് നിലവിൽ പഞ്ചായത്തിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 32 പേർ...
തിരക്ക് വർധിച്ചു; ജില്ലയിൽ ഇന്നലെ 21 അധിക സർവീസുകൾ നടത്തി കെഎസ്ആർടിസി
മലപ്പുറം : ലോക്ക്ഡൗൺ ഇളവുകൾ നൽകിയതോടെ ജില്ലയിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലയിൽ കെഎസ്ആർടിസി 21 അധിക സർവീസുകൾ നടത്തി. നിലവിൽ ഉണ്ടായിരുന്ന 36 സർവീസുകൾക്ക് പുറമേയാണ്...
പെട്രോൾ പമ്പ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് പിടിയിൽ
ഏകരൂൽ: പെട്രോൾ പമ്പ് ജീവനക്കാരിയായ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് ഏകരൂൽ എസ്‌റ്റേറ്റ്മുക്കിലെ പമ്പിൽ ജോലി ചെയ്യുന്ന ഫിദ(26)ക്കാണ് കഴുത്തിൽ കുത്തേറ്റത്.
തിങ്കളാഴ്‌ച വൈകീട്ട് നാലരയോടെ ബൈക്കിൽ പെട്രോൾ പമ്പിലെത്തിയ കുന്നുമ്മൽ പ്രസാദ് (33)...







































