ജില്ലയിലെ പെരിങ്ങോം വയക്കരയിൽ കോവിഡ് വ്യാപനത്തിൽ കുറവ്

By Team Member, Malabar News
covid kannur
Representational image
Ajwa Travels

കണ്ണൂർ : ജില്ലയിൽ പെരിങ്ങോം വയക്കര പഞ്ചായത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി അധികൃതർ വ്യക്‌തമാക്കി. 98 പേർ മാത്രമാണ് നിലവിൽ പഞ്ചായത്തിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 32 പേർ നിലവിൽ സിആർപിഎഫ് ക്യാംപിലും, 5 പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലും ചികിൽസയിൽ കഴിയുകയാണ്.

1,942 പേർക്കാണ് പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത 15 പോസിറ്റീവ് കേസുകളിൽ 13 എണ്ണം സിആർപിഎഫ് ക്യാംപിലുള്ളവരാണ്. ഇവരിൽ ഒരാൾ അതിഥി തൊഴിലാളിയും ഒരാൾ ആരോഗ്യ പ്രവർത്തകനുമാണ്.

പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌ സമ്പർക്കത്തിലൂടെയാണ്. അതിനാൽ തന്നെ പൊതുജനങ്ങൾ വരും ദിവസങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also : കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE