കണ്ണൂർ പുറ്റാംകടവ് പാലം അപകട ഭീതിയിൽ

By Staff Reporter, Malabar News
puttam-kadavu-bridge
Ajwa Travels

പരിയാരം: തൂണുകൾ ദ്രവിച്ച് അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയ നിലയിൽ പുറ്റാംകടവ് പാലം തകർച്ചാ ഭീഷണിയിൽ. പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് തോട്ടിക്കൽ-ഏഴുംവയൽ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം. 20 വർഷം മുൻപ്‌ നിർമിച്ച ഈ പാലം നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ഗ്രാമീണപാതയാണ്.

നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമായ പാലം നിർമാണത്തിന് ശേഷം ഒരുതവണ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. നിലവിൽ പാലത്തിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോയിരിക്കയാണ്. അടിത്തറ വരെ പുറമേ കാണുന്ന സ്‌ഥിതിയിലാണുള്ളത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നുണ്ട്. മഴക്കാലത്ത് ശക്‌തമായ ഒഴുക്കുണ്ടാകുമ്പോൾ ദ്രവിച്ചുപോയ തൂണുകൾ ഇളകിപ്പോകുമോ എന്ന ഭയപ്പാടിലാണ് ജനങ്ങൾ.

Read Also: കൊടകര കുഴൽപ്പണ കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE