നിയന്ത്രണം ലംഘിക്കുന്നവർക്ക് ഫൈനിന് ഒപ്പം കടുത്ത ശിക്ഷയും; കോഴിക്കോട് കളക്‌ടർ
കോഴിക്കോട്: ജില്ലയിൽ സ്‌ഥിതി അതീവ ഗുരുതരമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ സാമ്പശിവ റാവു. ജില്ലയിൽ വൻ തോതിൽ കോവിഡ് വ്യാപനം നടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ കനത്ത ജാഗ്രത അനിവാര്യമാണെന്നും കളക്‌ടർ ഓർമിപ്പിച്ചു.
ജില്ലയിൽ...
വളപട്ടണം പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം
കണ്ണൂർ: വളപട്ടണം പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ 5:30ഓടെ ആയിരുന്നു അപകടം. കോട്ടയത്ത് നിന്നും മഹാരാഷ്‌ട്രയിലേക്ക് പൈനാപ്പിളുമായി പോയ നാഷണൽ പെർമിറ്റ് ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുക ആയിരുന്നു.
അപകടത്തിൽ കൈവരി തകർന്നെങ്കിലും...
സോളാർ തട്ടിപ്പ് കേസ്; സരിതാ നായർ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ
കാസർകോട്: സോളാർ തട്ടിപ്പ് കേസിൽ റിമാൻഡിലായ പ്രതി സരിത നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ളോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനായാണ് മാറ്റിയത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കൂടുതൽ...
പുലിശല്യം; പൊതുവപ്പാടത്ത് ക്യാമറക്കെണി ഒരുക്കി
മണ്ണാർക്കാട്: കോട്ടോപ്പാടം പൊതുവപ്പാടത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലിയെ പിടികൂടുന്നതിനായി ക്യാമറക്കെണി ഒരുക്കി. പുലിയെ പിടികൂടുന്നതിന് കൂട് സ്‌ഥാപിക്കുന്നതിന് മുന്നോടിയായാണ് പ്രദേശത്ത് കാമറകൾ സ്‌ഥാപിച്ചത്. പുലി എത്തിയതായി പറയുന്ന സ്‌ഥലത്ത് നാലിടങ്ങളിലായി കഴിഞ്ഞ ദിവസമാണ്...
നീര്‍നായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്
കോഴിക്കോട്: നീര്‍നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ശ്രീനന്ദ (9), ശ്രീകുമാര്‍ (13) എന്നിവര്‍ക്കാണ് കടിയേറ്റത്. കാരശേരി സ്വദേശികളാണ് ഇരുവരും.
കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവഴിഞ്ഞി പുഴയിൽ നീർനായ...
കഞ്ചാവ് വേട്ട; വാളയാർ അതിർത്തിയിൽ 4 യുവാക്കൾ പിടിയിൽ
പാലക്കാട്: ലോറിയിൽ കടത്താൻ ശ്രമിച്ച 4 കിലോ കഞ്ചാവുമായി നാലു യുവാക്കൾ വാളയാർ അതിർത്തിയിൽ പിടിയിൽ. കണ്ണൂർ ചേലോറ സജിത്ത് (43), മുണ്ടേരി നൗഷാദ് (39), ചേലോറ അക്ഷയ് രാജ് (23), കൊല്ലം...
രോഗികളുടെ എണ്ണം കൂടുന്നു; മഞ്ചേരി മെഡിക്കൽ കോളേജിൽ ഒപികൾ പുനഃക്രമീകരിച്ചു
മഞ്ചേരി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപികൾ പുനഃക്രമീകരിച്ചു. ആഴ്‌ചയിൽ 6 ദിവസം പ്രവർത്തിച്ചിരുന്ന ഒപികൾ പരിമിതപ്പെടുത്തി. ഇവ നാളെ മുതൽ റഫറൽ ഒപികളായി തുടരും.
ചികിൽസാ വിഭാഗവും...
കോവിഡ് വ്യാപനതോതിൽ മാറ്റമില്ല; ജില്ലയിൽ ഇന്നലെയും 2500 കടന്ന് രോഗികൾ
മലപ്പുറം: ജില്ലയിലെ കോവിഡ് വ്യാപനതോത് ഉയർന്ന് തന്നെ. ഇന്നലെയും 2,500ൽ കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 8,192 പേരാണ് ജില്ലയിൽ പോസിറ്റീവ് ആയത്. ഇന്നലെ 2,745 പേർ പോസിറ്റീവ്...








































