കര്‍ഷകരോട് കേന്ദ്രം ‘വിവേകമില്ലാതെ’ പ്രവര്‍ത്തിക്കുന്നു; പ്രിയങ്ക ഗാന്ധി

By Staff Reporter, Malabar News
Priyanka_Gandhi-against-modi
പ്രിയങ്ക ഗാന്ധി
Ajwa Travels

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. ഈ തണുത്ത കാലാവസ്‌ഥയിലും ഡെല്‍ഹി അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷകരുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ അസ്വസ്‌ഥതയുണ്ടാക്കുന്നു എന്നും കേന്ദ്രം അവരോട് ‘വിവേകമില്ലാതെ’യാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഇതുവരെയായി 57 ഓളം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് രോഗം ബാധിക്കുകയും ചെയ്‌തതായി മാദ്ധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്‌തമാണെന്ന് പ്രിയങ്ക പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രിയങ്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ രാഷ്‌ട്രപതി ഭവനിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പ്രായങ്ക ഉള്‍പ്പടെയുള്ള നേതാക്കളെ അറസ്‌റ്റ് ചെയ്‌തു നീക്കുകയും ചെയ്‌തിരുന്നു.

അതേസമയം രാജ്യതലസ്‌ഥാനത്ത് കര്‍ഷകര്‍ നയിക്കുന്ന പ്രക്ഷോഭം ശക്‌തമായി തുടരുകയാണ്. കേന്ദ്രവുമായുള്ള കര്‍ഷക നേതാക്കളുടെ അടുത്ത കൂടിക്കാഴ്‌ച നാലിന് നടക്കും. ചര്‍ച്ച വീണ്ടും പരാജയപ്പെട്ടാല്‍ സമരം കടുപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

Read Also: രാമക്ഷേത്ര നിര്‍മാണത്തിന് അന്യ മതസ്‌ഥരുടെ സംഭാവന വേണ്ടെന്ന് വിഎച്ച്പി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE