കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം; പറ്റില്ലെന്ന് കര്‍ഷകര്‍

By Syndicated , Malabar News
Farmer-amit-shah_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: കര്‍ഷകരുമായി ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച  നടത്തുമെന്ന് സര്‍ക്കാര്‍. എന്നാല്‍ നിയമം പിന്‍വലിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. കൃത്യമായ ഉത്തരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ ശനിയാഴ്‌ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും  നിയമം പിന്‍വലിക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കര്‍ഷകര്‍ വ്യക്‌തമാക്കി. തങ്ങളുടെ ഭാഗത്തു നിന്നുള്ള ചര്‍ച്ച അവസാനിച്ചെന്നും  ഇന്ന് തങ്ങള്‍ക്ക് ഒരുത്തരം തന്നില്ലെങ്കില്‍ തുടര്‍ന്നുള്ള ഒരു ചര്‍ച്ചയിലും പങ്കെടുക്കില്ലെന്നും ലോക് സംഘര്‍ഷ് മോര്‍ച്ചയുടെ പ്രതിഭ ഷിന്‍ഡേ അറിയിച്ചു.

ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് വ്യാഴാഴ്‌ച നടന്നത്. സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയാണ് കര്‍ഷകരുമായി നടത്തിയതെന്നാണ് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അവകാശപ്പെട്ടത്. സമരം ദിനം പ്രതി ശക്‌തി പ്രാപിച്ചു   വരുന്ന സാഹചര്യത്തിലാണ് വീണ്ടും  ചര്‍ച്ച നടത്താന്‍ കേന്ദ്രം ശ്രമിക്കുന്നത്.

Read also: രാഹുലിന്റെ നേതൃപാടവത്തില്‍ സംശയം പ്രകടിപ്പിച്ച് ശരത് പവാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE