ന്യൂഡെൽഹി: കോവിഡ് കേസുകളിൽ രാജ്യത്ത് കുറവ് രേഖപ്പെടുത്തുന്നതോടെ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ. ബസ്, റെയിൽ, വിമാന യാത്രക്കാർക്കുള്ള മാർഗ നിർദ്ദേശമാണ് ഇപ്പോൾ കേന്ദ്രസർക്കാർ പുതുക്കിയത്.
നിലവിൽ രണ്ട് ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ച, രോഗലക്ഷണങ്ങൾ ഇല്ലാത്ത ആളുകൾക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന ഫലം ആവശ്യമില്ലെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ആഭ്യന്തര വിമാനയാത്രക്കാർക്ക് പിപിഇ കിറ്റ് ധരിക്കേണ്ടെന്നും, സംസ്‌ഥാനങ്ങൾക്ക് ക്വാറന്റെയ്ൻ, ഐസൊലേഷൻ കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാമെന്നും അധികൃതർ വ്യക്‌തമാക്കി.
കോവിഡ് കേസുകളിൽ രാജ്യത്ത് കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സംസ്‌ഥാനാന്തര യാത്രകൾക്ക് വിലക്ക് ഇല്ലെന്നും കേന്ദ്രം അറിയിച്ചു. നിലവിൽ സംസ്‌ഥാനാന്തര യാത്രകൾക്ക് വിവിധ സംസ്‌ഥാനങ്ങളിൽ വ്യത്യസ്‌ത നിർദ്ദേശങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കിയത്.
Read also: ഉടൻ ശസ്‌ത്രക്രിയ നടത്തണം; ഹത്രസിൽ അറസ്‌റ്റിലായ അതീഖുർ റഹ്‌മാന്റെ നില ഗുരുതരം