ന്യൂഡെൽഹി: കോവിഡ് നഷ്‌ടപരിഹാരം അനർഹരായ ആളുകൾക്ക് ലഭിച്ചോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ധനസഹായം നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അന്വേഷണം വേണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് കോവിഡ് ധനസഹായം വിതരണം ചെയ്യാൻ സുപ്രീം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഈ ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിൽ നേരത്തെ കോടതി തന്നെ ആശങ്ക ഉന്നയിച്ചിരുന്നു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നത് കണ്ടെത്തിയതോടെയാണ് സുപ്രീം കോടതി ആശങ്ക വ്യക്‌തമാക്കിയത്.
പല സംസ്‌ഥാനങ്ങളിലും ഇത്തരത്തിൽ വ്യാജ അപേക്ഷകൾ ഉണ്ടെന്ന് കേന്ദ്രം കോടതിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Read also: സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തി സഹോദരൻ; അറസ്‌റ്റ്