ഇന്ധനവില വർധന മൂലം കേന്ദ്രസർക്കാർ ധർമ്മ സങ്കടത്തിൽ; നിർമല സീതാരാമൻ

By Team Member, Malabar News
nirmala sitharaman
കേന്ദ്രമന്ത്രി നിർമല സീതാരാമൻ
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ കേന്ദ്രസർക്കാർ ധർമ്മ സങ്കടത്തിലാണെന്ന് വ്യക്‌തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവിലയിൽ ഉണ്ടാകുന്ന ഉയർച്ച സാധാരണക്കാരായ ആളുകൾക്ക് ദുരിതമാണെന്നും, അതിനാൽ തന്നെ വിലവർധന പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരും സംസ്‌ഥാനങ്ങളും തമ്മിൽ ചർച്ച നടത്തണമെന്നും മന്ത്രി വ്യക്‌തമാക്കി. ഡെൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇന്ധനവില വർധനയെ പറ്റി സംസാരിച്ചത്.

കേന്ദ്രസർക്കാരിന് ലഭിക്കുന്ന നികുതിയിൽ 41 ശതമാനവും സംസ്‌ഥാനങ്ങൾക്ക് ഉള്ളതാണെന്നും, ഇതിൽ സെസ് മാത്രമല്ല ഉൾപ്പെടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ എക്‌സൈസ് നികുതി, സംസ്‌ഥാനങ്ങളുടെ വാറ്റ് നികുതി ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് വ്യക്‌തമാക്കിയ മന്ത്രി ഇത് സർക്കാറുകളുടെ പ്രധാന വരുമാനമാണെന്നും കൂട്ടിച്ചേർത്തു. കൂടാതെ നിലവിൽ രാജ്യത്ത് ഇന്ധനവില വർധന മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രവും, സംസ്‌ഥാനങ്ങളും തമ്മിൽ ചർച്ച നടത്തുകയാണ് മാർഗമെന്ന് മന്ത്രി വ്യക്‌തമാക്കി.

ഒപ്പം തന്നെ രാജ്യം തിരിച്ചു വരവിന്റെ പാതയിലാണെന്നും, ഇന്ധനവിലയിൽ രാജ്യത്ത് ഉണ്ടാകുന്ന വർധന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ പരിഹാരം കാണുന്നതിനായി കേന്ദ്രവും സംസ്‌ഥാനങ്ങളും ധാരണയിലെത്തണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ് നേരത്തെ തന്നെ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

Read also : വീറോടെ കർഷകർ; രാജ്യത്ത് കർഷക സമരം നൂറാം ദിനത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE