സൗജന്യ ഭക്ഷ്യധാന്യ വിതരണം സെപ്റ്റംബർ വരെ നീട്ടി കേന്ദ്രം

By Desk Reporter, Malabar News
Center extends free foodgrain distribution till September 2022
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) 2022 സെപ്റ്റംബർ വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഇന്ത്യയുടെ ശക്‌തി രാജ്യത്തെ ഓരോ പൗരന്റെയും ശക്‌തിയിലാണ്. ഈ ശക്‌തിയെ കൂടുതൽ ശക്‌തിപ്പെടുത്തുന്നതിന്, 2022 സെപ്റ്റംബർ വരെ ആറ് മാസം കൂടി പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക് ഇത് പഴയതുപോലെ പ്രയോജനപ്പെടുത്താൻ കഴിയും,”- പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

ശനിയാഴ്‌ച പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം. ഏകദേശം 80 കോടി ആളുകൾക്ക് അടുത്ത ആറ് മാസത്തേക്ക് ഈ പദ്ധതിയുടെ പ്രയോജനം തുടർന്നും ലഭിക്കും. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 2020 മാർച്ചിലാണ് കേന്ദ്രം പിഎംജികെഎവൈ ആരംഭിച്ചത്.

പദ്ധതി പ്രകാരം, പൊതുവിതരണ സംവിധാനത്തിലൂടെ ആവശ്യമുള്ള പൗരൻമാർക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുന്നു. അന്ത്യോദയ അന്ന യോജന പദ്ധതി വഴി രേഖപ്പെടുത്തിയ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Most Read:  തിരഞ്ഞെടുപ്പ് കഴിഞ്ഞു; വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം തിരികെ വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE