സ്വപ്‌നയുടെ കൊഫെപോസ റദ്ദാക്കി; കേന്ദ്രസർക്കാർ സുപ്രീം കോടതിയിലേയ്‌ക്ക്‌

By Web Desk, Malabar News
'Our purpose has been fulfilled'; Swapna Suresh's lawyer after bail application was rejected
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ കൊഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിലേയ്‌ക്ക്‌. വിഷയത്തിൽ അപ്പീൽ സമർപ്പിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. അപ്പീൽ ശുപാർശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

പൂജ അവധിക്ക് ശേഷം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. സ്വപ്‌നാ സുരേഷിന്റെ കൊഫെപോസ തടവ് ഇന്ന് അവസാനിക്കും എന്നിരിക്കെയാണ് അടിയന്തര നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത്.

ഇന്നലെയാണ് സ്വപ്‌നാ സുരേഷിന്റെ കൊഫെപോസ തടവ് ഹൈക്കോടതി റദ്ദാക്കിയത്. തുടർച്ചയായി കള്ളക്കടത്ത് ഇടപാടുകൾ നടത്തുന്നവരെ കരുതൽ തടങ്കലിൽ വെയ്‌ക്കുന്നതാണ് കൊഫെപോസ. എന്നാൽ ഇത് സ്വപ്‌നയ്‌ക്ക്‌ ബാധകമാകില്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ഇവർക്കെതിരെ നേരത്തെ സമാന കേസ് ഹിസ്‌റ്ററി ഇല്ലെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.

അതേസമയം, കൊഫെപോസ തടവു കാലാവധി അവസാനിച്ചാലും എൻഐഎ കേസിലുള്ള ജുഡീഷ്യൽ കസ്‌റ്റഡി തുടരുന്നതിനാൽ സ്വപ്‌നാ സുരേഷിന് പുറത്തിറങ്ങാനാവില്ല. ഈ മാസം 26ന് സ്വപ്‌നാ സുരേഷിന്റെ എൻഐഎ കേസിലുള്ള ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

Must Read: 45ആമത് വയലാര്‍ അവാർഡ് ബെന്യാമിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE