‘സീറോ എഫ്.ഐ.ആര്‍’; സ്‌ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പുതിയ മാര്‍ഗരേഖ

By News Desk, Malabar News
MalabarNews_rape
Representation Image
Ajwa Travels

ഡെല്‍ഹി: സ്‌ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച മാര്‍ഗ രേഖയിലാണ് ഈ നിര്‍ദേശം.

പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്‌ച്ചകള്‍ക്കു കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച മൂന്നു പേജുള്ള കത്തില്‍ പറയുന്നു. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സി.ആര്‍.പി.സി പ്രകാരം കേസ് രജിസ്‌റ്റർ ചെയ്യണം. അധികാര പരിധിക്കു പുറത്താണെങ്കിലും വിവരം അറിഞ്ഞാല്‍ കേസ് അല്ലെങ്കില്‍ ‘സീറോ എഫ്.ഐ.ആര്‍’ രജിസ്‌റ്റർ ചെയ്യാന്‍ പുതിയ നിയമം പോലീസിന് അധികാരം നല്‍കുന്നു. ഇരയുടെ മരണ മൊഴി മജിസ്ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തി ഇല്ലെന്നോ സാക്ഷികള്‍ ഒപ്പുവച്ചില്ലെന്നോ എന്നതിന്റെ പേരില്‍ വിട്ടുകളയാന്‍ പാടില്ല.

Read Also: പ്രധാനമന്ത്രിക്ക് 8000 കോടിയുടെ വിമാനം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

സെക്ഷ്വല്‍ അസള്‍ട്ട് കളക്ഷന്‍ കിറ്റുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കേസുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയും കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന സംസ്‌ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. കേസ് അന്വേഷണത്തിലും തുടര്‍ നടപടികളിലും പോലീസ് റിസേര്‍ച് ഡവലപ്മെന്റ് ബ്യുറോയുടെ സ്‌റ്റാർഡ് ഓപറേറ്റിംഗ് നടപടികള്‍ പാലിക്കണം. ഹത്രസ് സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ് പുതിയ മാര്‍ഗരേഖ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE