ചെന്നൈ: സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് (ഐഎംഡി) ചെന്നൈ ഡയറക്‌ടർ ജനറൽ എസ് ബാലചന്ദ്രൻ. അടുത്ത രണ്ട് ദിവസങ്ങളിൽ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
നാല് ജില്ലകളിൽ മഴ കനത്തേക്കും. തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദുനഗർ ജില്ലകളിലാണ് കനത്ത മഴ പ്രവചിച്ചിരിക്കുന്നത്. മറ്റിടങ്ങളിൽ മിതമായ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
തെക്ക്- പടിഞ്ഞാറൻ മൺസൂൺ പിൻമാറിയപ്പോൾ വടക്ക്- കിഴക്കൻ മൺസൂൺ തമിഴ്‌നാട്ടിൽ എത്തിയിരിക്കുകയാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെ റെക്കോർഡ് മഴയാണ് തമിഴ്‌നാട്ടിൽ ലഭിച്ചത്. മുൻ വർഷത്തിൽ നിന്നും 24 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പിന്നാലെ ഒക്‌ടോബർ 1 മുതൽ 18 സെന്റീ മീറ്റർ മഴയാണ് തമിഴ്‌നാട്ടിൽ രേഖപ്പെടുത്തിയതെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
അതേസമയം മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Most Read: മുല്ലപ്പെരിയാർ; അടിയന്തര ഉന്നതതല യോഗം ഇന്ന് ചേരും