യുഎഇയിൽ മഴയ്‌ക്ക് സാധ്യത; ഡ്രൈവർമാർ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

By News Desk, Malabar News
Chance of rain in UAE; Drivers should exercise caution and be warned

അബുദാബി: യുഎഇയില്‍ ചില പ്രദേശങ്ങളില്‍ ഇന്ന് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അധികൃതര്‍ അറിയിച്ചു. മഴയത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇലക്‌ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാറിവരുന്ന വേഗപരിധികള്‍ ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. അല്‍ ഐന്‍, ഫുജൈറ മേഖലകളില്‍ മഴയ്‌ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. താപനില കുറയും. അല്‍ ഖുവയില്‍ അന്തരീക്ഷ താപനില 43 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് കാലാവസ്‌ഥാ വിഭാഗം അറിയിച്ചു. അബുദാബിയിലും ദുബായിലും താപനില 41 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും അറിയിപ്പുണ്ട്. കാറ്റ് വീശാനും അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയാനുമുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ ദൂരക്കാഴ്‌ച കുറയും.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE