‘ചെരാതുകൾ’ ജൂൺ 17ന് പത്ത് ഒടിടികളിൽ; മമ്മൂട്ടിയുൾപ്പടെ 40 താരങ്ങൾ ട്രെയിലർ പുറത്തിറക്കി

By Siva Prasad, Special Correspondent (Film)
  • Follow author on
'Cherathukal Malayalam movie

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെരാതുകൾ എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഒടിടി ചാനലുകൾ വഴി റിലീസ് ചെയ്യുകയാണ്. പത്ത് ഒടിടി പ്ളാറ്റ് ഫോമുകൾ വഴിയാണ് ചിത്രം റിലീസ് ചെയുന്നത്. ആറ് പുതുമുഖ സംവിധായകരുടെ ആറുകഥകളാണ് ചെരാതുകൾഎന്ന ഒരു സിനിമയിലൂടെ പറയുന്നത്.

Cherathukal OTT Release

‘മാമ്പ്ര ഫൗണ്ടേഷൻ’ എന്ന ബാനറിന് കീഴിൽ ഡോക്‌ടർ മാത്യു മാമ്പ്ര നിർമിക്കുന്ന ചെരാതുകൾക്ക് വേണ്ടി ആറു സംവിധായകരും, ഛായാഗ്രഹകരും, ചിത്രസംയോജകരും, സംഗീത സംവിധായകരും ഉൾപ്പടെ ഏതാണ്ട് നൂറിൽപ്പരം യുവ സാങ്കേതിക വിദഗ്‌ധർ ഒരുമിക്കുന്നുണ്ട്.

മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങി നാൽപതോളം പ്രമുഖർ ചേർന്ന് ഇന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലർ വളരെ വേഗത്തിൽ ആസ്വാദക ശ്രദ്ധ നേടിയതായി അണിയറ പ്രവർത്തകർ പറഞ്ഞു.

താരങ്ങളുടെ പേജുകൾ കൂടാതെ 123മ്യൂസിക്‌സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ട്രെയിലർ ലഭ്യമാണ്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്‌കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജോ ജോസഫ് ഉൾപ്പടെ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു.

Cherathukal OTT Movie

വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പിആർഒ – പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഓൺപ്രൊ എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവരാണ് അണിയറ പ്രവർത്തകർ.

Most Read: ഐഷ സുൽത്താനക്ക് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE