അനാർക്കലിയുടെ പിതാവും പ്രശസ്‌ത ഫൊട്ടോഗ്രാഫറുമായ നിയാസ് മരിക്കാർ വിവാഹിതനായി

By Staff Reporter, Malabar News
anarkkali marikkar_father wedding

ചലച്ചിത്ര താരവും മോഡലുമായ അനാർക്കലി മരിക്കാറിന്റെ പിതാവും പ്രശസ്‌ത ഫാഷൻ, സിനിമാ ഫൊട്ടോഗ്രാഫറുമായ നിയാസ് മരിക്കാർ വിവാഹിതനായി. കണ്ണൂർ സ്വദേശിനിയെയാണ് നിയാസ് ജീവിത സഖിയാക്കിയത്. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെ ശ്രദ്ധ നേടിയ ലാലി പിഎം ആയിരുന്നു നിയാസിന്റെ ആദ്യ ഭാര്യ. ‘ഹെലൻ, ഫോറൻസിക്’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലും ഇവർ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹമോചിതരായത്.

അനാര്‍ക്കലി തന്നെയാണ് തന്റെ വാപ്പയുടെ വിവാഹ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ വിവാഹ ഒരുക്കങ്ങളും ചടങ്ങിന്റെ ദൃശ്യങ്ങളുമെല്ലാം അനാർക്കലി പങ്കുവെച്ച വീഡിയോയിൽ കാണാം.

കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് അനാർക്കലി. ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന അനാര്‍ക്കലി ‘ഉയരെ’യിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.

അനാർക്കലിയുടെ മൂത്ത സഹോദരി ലക്ഷ്‌മിയാണ് വർഷങ്ങൾക്ക് മുൻപ് ആദ്യമായി ചലച്ചിത്ര ലോകത്തിലേക്ക് എത്തിയത്. ‘നമ്പർ 21 സ്‌നേഹതീരം ബാംഗ്‌ളൂർ നോർത്ത്’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായാണ് അരങ്ങേറ്റം. പിന്നെയും ബാലതാരമായി ചെറിയ വേഷങ്ങൾ ചെയ്‌തിട്ടുള്ള ലക്ഷ്‌മി ഇപ്പോൾ സഹസംവിധായികയാണ്. ലക്ഷ്‌മിയും വാപ്പയുടെ വിവാഹത്തിൽ സന്നിഹിതയായിരുന്നു.

കേരളത്തിലെ തന്നെ അപൂർവം ചലച്ചിത്ര കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. സിനിമാ ഫോട്ടോഗ്രാഫറായ വാപ്പയും, ആദ്യഭാര്യയും നടിയുമായ ലാലിക്കും പുറമെ, മക്കളായ അനാർക്കലിയും, ലക്ഷ്‌മിയും സിനിമാ അഭിനേതാക്കളാണ്. അവിടേക്കാണ്‌ ഇപ്പോൾ പുതിയ അതിഥിയെത്തിയത്. അതിന്റെ ത്രില്ലിലാണ് ഇളമുറക്കാരായ ലക്ഷ്‌മിയും, അനാർക്കലിയും.

anarkali-marikar-family

Read Also: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ കോവിഡ് സാന്നിധ്യം; ചൈനയിൽ വിലക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE