ചെറുവാഞ്ചേരി സ്‌റ്റേഡിയം; ഉന്നതസംഘം സ്‌ഥലം പരിശോധിച്ചു

By News Bureau, Malabar News
Cheruvancheri Stadium;-kannur news
Ajwa Travels

കണ്ണൂർ: ജനകീയ കൂട്ടായ്‌മയിൽ നിർമിക്കുന്ന സ്‌റ്റേഡിയത്തിനായി ചെറുവാഞ്ചേരിയിൽ കണ്ടെത്തിയ സ്‌ഥലം ഉന്നതതല സംഘം സന്ദർശിച്ച്‌ സൗകര്യങ്ങൾ വിലയിരുത്തി. കണ്ണവം റോഡിൽ രണ്ടരയേക്കറോളം വരുന്ന സ്‌ഥലമാണ് സ്‌റ്റേഡിയം നിർമാണത്തിനായി കണ്ടെത്തിയിട്ടുള്ളത്.

കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാട്യം ഗ്രാമപഞ്ചായത്തിന്റെയും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും പങ്കാളിത്തത്തോടെയാണ് സ്‌റ്റേഡിയം നിർമിക്കുന്നത്.

1.38 കോടി രൂപയാണ് സ്‌ഥലമുടമകൾക്ക് നൽകേണ്ടത്. ത്രിതല പഞ്ചായത്തുകൾ 70 ലക്ഷം രൂപ സ്‌ഥലം ഏറ്റെടുപ്പിന് നീക്കിവെച്ചിട്ടുണ്ട്. ബാക്കി തുക ജനകീയ കമ്മിറ്റി സ്വരൂപിക്കും.

കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, വൈസ് പ്രസിഡണ്ട് ഷൈറീന, സെക്രട്ടറി കെ സുരേഷ്, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എ മനോജ് സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം എന്നിവരുടെ നേതൃത്വത്തിൽ ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Malabar News: ഭവന പദ്ധതികളിൽ അവഗണന; കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE