കൂടുതൽ നഗരങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാൻ ഒരുങ്ങി ചേതക് ഇലക്‌ട്രിക്‌

By Staff Reporter, Malabar News
Bajaj-Chetak-electric
Ajwa Travels

പൂനെ: രാജ്യത്തെ വിവിധ നഗരങ്ങളിൽ വിൽപന ആരംഭിക്കാൻ ഒരുങ്ങി ബജാജ് ചേതക് ഇ-സ്‌കൂട്ടർ. നേരത്തെ പല നഗരങ്ങളിലും ലഭ്യമല്ലെന്ന പോരായ്‌മയാണ് ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിനെ പറ്റി ഉയർന്നിരുന്ന പ്രധാന പരാതി. 2020ൽ മുതൽ രാജ്യത്ത് വിൽപന ആരംഭിച്ച ഇവിയുടെ ലോഞ്ചിംഗ് സമയത്ത് പൂനെയിലും ബെംഗളൂരുവിലും മാത്രമാണ് ഔട്ട്ലറ്റുകൾ ഉണ്ടായിരുന്നത്.

പിന്നീട് കൂടുതൽ നഗരങ്ങളിൽ ചേതക്കിന്റെ സാന്നിധ്യം കമ്പനി തുടർച്ചയായി വിപുലീകരിക്കാൻ തുടങ്ങിയെങ്കിലും അത് പര്യാപ്‌തമായിരുന്നില്ല. നിലവിൽ 11 സംസ്‌ഥാനങ്ങളിൽ ചേതക് ലഭ്യമാണെന്ന് കമ്പനി പ്രഖ്യാപിച്ചു. ഡെൽഹി, മഹാരാഷ്‌ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഗോവ, ദാമൻ & ദിയു, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, തെലങ്കാന, പശ്‌ചിമ ബംഗാൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിശാഖപട്ടണം, മപുസ, സൂറത്ത്, ബെംഗളൂരു, മംഗലാപുരം, മൈസൂർ, ഹൂബ്ളി, കൊച്ചി, കോഴിക്കോട്, മുംബൈ, പൂനെ, നാസിക്, നാഗ്‌പൂർ, ഔറംഗബാദ്, ചെന്നൈ, മധുരൈ, കോയമ്പത്തൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവയാണ് ചേതക് സേവനങ്ങൾ ലഭ്യമാകുന്ന പ്രധാന നഗരങ്ങൾ.

അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ ചേതക്കിന്റെ നെറ്റ്‌വർക്ക് ഇരട്ടിയാക്കാൻ പദ്ധതിയുണ്ടെന്ന് ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രാകേഷ് ശർമ്മ വ്യക്‌തമാക്കിയിട്ടുണ്ട്. നിലവിൽ രാജ്യമൊട്ടാകെ ഡീലർമാരും, വിതരണ സംവിധാനവും ഉള്ള ബജാജിന് ഈ നീക്കം കൂടുതൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

Read Also: സ്വപ്‍ന സുരേഷ്; ‘എച്ച്ആർഡിഎസ്’ വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE