കുട്ടികളെ തട്ടിയെടുത്ത്​​ വിൽക്കുന്ന 11 അംഗ സംഘം യുപിയിൽ അറസ്‌റ്റിൽ

By News Desk, Malabar News
Representational image
Ajwa Travels

ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളെ തട്ടിയെടുത്ത്​ മറിച്ച്​ വിൽക്കുന്ന 11 അംഗ സംഘം അറസ്​റ്റിൽ. മാതാപിതാക്കളിൽ നിന്ന്​ കുട്ടികളെ തട്ടിയെടുത്ത ശേഷം ലക്ഷങ്ങൾ വാങ്ങി കുട്ടികളില്ലാത്ത ദമ്പതികൾക്ക്​ വിൽക്കുകയാണ്​ ഇവരുടെ പതിവെന്ന്​ പോലീസ്​ പറയുന്നു.

ഏപ്രിൽ 12ന്​ പോലീസ്​ സ്​റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്​ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ സംഘം വലയിലായത്.​ 15 ദിവസം മാത്രം പ്രായമായ മക​നെ തട്ടിയെടുത്തുവെന്ന്​ മാതാവ്​ ഫാത്തിമ പോലീസിൽ പരാതി നൽകുകയായിരുന്നു.

വീട്ടിലെ ഒരു മുറി വാടകക്ക്​ എടുക്കാനെന്ന വ്യാജേന ദമ്പതികൾ വീട്ടിൽ വന്നിരുന്നതായി ഫാത്തിമ പറയുന്നു. പിന്നീട്​ ഇവർ തനിക്ക് മധുരപാനീയം നൽകി. ഇത് കുടിച്ചതോടെ ബോധരഹിതയായെന്നും ബോധം വന്നപ്പോൾ കുഞ്ഞിനെ കൈക്കലാക്കി അവർ കടന്നുകളയുകയാണ് ഉണ്ടായതെന്നും ഫാത്തിമ പറഞ്ഞു.

ഫാത്തിമയുടെ പരാതിയിൽ പോലീസ്​ കേസ്​ രജിസ്​റ്റർ ചെയ്‌ത്‌ അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിൽ, ഒരു സ്‍ത്രീ നേതൃത്വം നൽകുന്ന ഒരു സംഘത്തെക്കുറിച്ച്​ വിവരം ലഭിച്ചു. തുടർന്ന്​ കുട്ടികളെ മാതാപിതാക്കളിൽ നിന്ന്​ തട്ടിയെടുത്ത ശേഷം കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക്​ വൻ​ തുകക്ക്​ കൈമാറുകയാണ്​ ഇവരുടെ രീതിയെന്ന്​ മനസിലായി.

ശനിയാഴ്​ച ഫാത്തിമയുടെ കുഞ്ഞിനെ മധുബൻ കോളനിയിലെ ഒരു വീട്ടിൽ നിന്ന്​ പോലീസ് കണ്ടെത്തി. വീട്ടുകാരനെ ചോദ്യം ചെയ്​തതോടെ കുഞ്ഞിനെ അഞ്ചരലക്ഷം രൂപക്ക്​ വാങ്ങിയതാണെന്നും ഡെൽഹിയിലെ സഹോദരിക്ക്​ വേണ്ടിയാണ്​ കുഞ്ഞിനെ വാങ്ങിയതെന്നും ​മൊഴി നൽകി.

തുടർന്ന്​ നടത്തിയ റെയ്​ഡിൽ 11 അംഗ സംഘത്തെ പോലീസ്​ അറസ്​റ്റ്​ ചെയ്‌തു. ഇവരിൽ നിന്ന്​ അഞ്ചുലക്ഷം രൂപ കണ്ടെടുത്തതായും പോലീസ്​ പറഞ്ഞു. ഒരു ഡസനോളം കുട്ടികളെ ഇവർ മോഷ്​ടിച്ച്​ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ്​ പോലീസിന്​ ലഭിച്ച വിവരം.

Kerala News: വാക്‌സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കും; ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലം അടുത്ത മാസത്തോടെ; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE