മക്കളുടെ സ്‌കൂൾ യാത്ര വീട്ടിലിരുന്ന് കാണാം; സംവിധാനം ഒരുക്കി അബുദാബി

By Desk Reporter, Malabar News
Children's-school-trip-can-be-seen-at-home
Ajwa Travels

അബുദാബി: മക്കളുടെ സ്‌കൂൾ യാത്ര വീട്ടിലിരുന്ന് രക്ഷിതാക്കൾക്കു നിരീക്ഷിക്കാവുന്ന സംവിധാനത്തിന് അബുദാബിയിൽ തുടക്കമായി. ‘തവക്കുൽ ആപ്പ്’ വഴി സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്ര നിരീക്ഷിക്കാം. ബസിൽ കയറുന്നതു മുതൽ സ്‌കൂളിലും വീട്ടിലും എത്തുന്ന സമയം വരെയുള്ള കാര്യങ്ങൾ ഇതുവഴി രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കും.

സ്‌കൂൾ ബസ് സ്‌ഥിരം റൂട്ടിൽനിന്ന് മാറിയാലും നിശ്‌ചിത സമയത്തിൽ കൂടുതൽ നിർത്തിയിട്ടാലും സ്‌റ്റോപ് മാറി കുട്ടികൾ ഇറങ്ങിയാലും ബസ് മാറി കയറിയാലും ഈ ആപ്പ് വഴി അറിയാനാകും. ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്‌മാർട് റീഡിങ് എടുക്കുന്നതിനാൽ കൃത്യസമയത്ത് വീട്ടിലെത്തുന്നുണ്ടോ എന്നും പരിശോധിക്കാം. കൂടാതെ ക്‌ളാസിൽ കുട്ടികൾ ഹാജരായില്ലെങ്കിൽ മുന്നറിയിപ്പു നൽകുന്ന സംവിധാനവും ആപ്പിലുണ്ട്.

‘നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണ്’ എന്ന പ്രമേയത്തിലുള്ള സർക്കാർ, സ്വകാര്യ മേഖലയിലെ 6000ത്തിലേറെ ബസുകൾ ഇതിനോടകം ഡിജിറ്റൽവൽകരിച്ചു. ഷാർജ വിദ്യാഭ്യാസ അതോറിറ്റിയുടെ സഹകരണത്തോടെ എമിറേറ്റ്സ് ട്രാൻസ്‌പോർട് ആണ് സ്‌കൂൾ ബസുകൾ ഡിജിറ്റൽ സംവിധാനം ഒരുക്കിയത്.

Most Read:  ഹത്തയിൽ വൻ ടൂറിസം പദ്ധതിയുമായി ദുബായ് ഭരണകൂടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE