ഹത്തയിൽ വൻ ടൂറിസം പദ്ധതിയുമായി ദുബായ് ഭരണകൂടം

By Staff Reporter, Malabar News
hatta-dubai-tourism
Ajwa Travels

ദുബായ്: ഒമാനോട് ചേര്‍ന്ന് കിടക്കുന്ന ദുബായിലെ അതിര്‍ത്തി മലയോര പ്രദേശമായ ഹത്തയില്‍ വന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് ഭരണകൂടം. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്‌തൂമാണ് പ്രഖ്യാപനം നടത്തിയത്. പുതിയ തടാകം, ടൂറിസ്‌റ്റ് ബീച്ച്, ഗതാഗത സംവിധാനം, ദൈര്‍ഘ്യമേറിയ പര്‍വത നടപ്പാത എന്നിവയടങ്ങുന്നതാണ് പുതിയ പദ്ധതി.

ഇതിന് പുറമെ ഹോട്ടല്‍ സൗകര്യങ്ങളും 120 കിലോമീറ്റര്‍ നീളത്തിൽ സൈക്കിള്‍ പാതയും നിര്‍മിക്കും. ഹത്തയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടി പ്രത്യേക സ്‌ഥിരം കമ്മിറ്റിയെ നിശ്‌ചയിച്ചതായും ശൈഖ് മുഹമ്മദ് അറിയിച്ചു.

ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതും യുഎഇയിലെ കുടുംബങ്ങള്‍ക്ക് വിനോദസഞ്ചാര കേന്ദ്രമാകുന്നതുമായ സംയോജിത സാമ്പത്തിക മാതൃകയാരിക്കുമിതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബായ് 2040 അര്‍ബണ്‍ മാസ്‌റ്റര്‍ പ്ളാനിന്റെ ഭാഗമായാണ് പദ്ധതി. ഹത്തയില്‍ സന്ദർശനം നടത്തുന്നതിന് ഇടയിലാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്.

Read Also: ക്രിസ്‌ത്യൻ പള്ളികളുടെ കണക്കെടുപ്പ് തടയണം; കർണാടക സർക്കാരിന് എതിരെ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE