മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്‌സിനുമായി ചൈന

By News Desk, Malabar News
MalabarNews_nasal spray vaccine
Representation Image
Ajwa Travels

ബെയ്ജിങ്: മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കി ചൈന. മൂക്കിലൂടെ സ്‌പ്രേ ചെയ്യുന്ന നേസല്‍ വാക്‌സിന്‍ പരീക്ഷണത്തിന് ആദ്യമായാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. നവംബറില്‍ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും.

ഹോങ്കോങ് സര്‍വ്വകലാശാല, സിയാമെന്‍ സര്‍വ്വകലാശാല, ബെയ്ജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ച് എടുക്കുന്നതാണ് വാക്‌സിന്‍. 100 പേരില്‍ പരീക്ഷണം നടത്താനാണ് പ്രാഥമിക ഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. മൂക്കിലൂടെ ഉള്ള വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ വൈറസുകളാല്‍ ബാധിക്കപ്പെടുന്ന എച്1എന്‍1, എച്3എന്‍2, ബി എന്നിവയില്‍ നിന്നും സംരക്ഷണം ലഭിക്കുമെന്നാണ് ഹോങ്കോങ് സര്‍വ്വകലാശാല അവകാശപ്പെടുന്നത്.

ഇനാക്ടിവേറ്റഡ്, എഡെനോവൈറല്‍ വെക്ടര്‍ ബേസ്ഡ്, എം.ആര്‍.എന്‍.എ, ഡി.എന്‍.എ എന്നിങ്ങനെ നാലു തരത്തിലുള്ള വാക്‌സിനുകള്‍ നിര്‍മ്മിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇതില്‍ വിപണിയില്‍ ആദ്യം ഇറങ്ങുക ഇനാക്ടിവേറ്റഡ് വാക്‌സിന്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE