ബയോഫാര്‍മ പ്ലാന്റിലുണ്ടായ ചോര്‍ച്ചയില്‍ ചൈനയില്‍ ആയിരക്കണക്കിന് അളുകള്‍ രോഗബാധിതര്‍

By News Desk, Malabar News
MalabarNews_Brucella-bacteria
Ajwa Travels

ബെയ്ജിംഗ്: രാജ്യത്തെ ബയോഫാര്‍മ പ്ലാന്റിലുണ്ടായ ചോര്‍ച്ച മൂലം ആയിരക്കണക്കിന് അളുകള്‍ രോഗബാധിതര്‍ ആയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മ സ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയില്‍ വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ആയിരത്തിലധികം ആളുകള്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന ബ്രൂസല്ലോസിസ് രോഗം പിടിപെട്ടു എന്നാണ് വെളിപ്പെടുത്തല്‍.

ചൈനയിലെ ലാന്‍ഷോ നഗരത്തില്‍ ഇതുവരെ 3,245 പേര്‍ക്കാണ് ബാക്ടീരിയ ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗബാധയുള്ള മൃഗങ്ങളുമായോ മൃഗ ഉത്പന്നങ്ങളുമായോ അടുത്ത ബന്ധം പുലര്‍ത്തുന്നവരെയാണ് രോഗം ബാധിക്കുന്നത്. മൃഗങ്ങള്‍ക്കു വേണ്ടിയുള്ള വാക്‌സിന്‍ നിര്‍മാണത്തിനിടെയാണ് ചോര്‍ച്ചയുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ പ്ലാന്റില്‍ കാലാവധി കഴിഞ്ഞ അണുനാശിനികള്‍ ബ്രൂസല്ല വാക്‌സിന്‍ നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്നു. ഇങ്ങനെ പുറന്തള്ളിയ പുകയില്‍ ഉണ്ടായിരുന്ന നശിക്കാത്ത ബാക്ടീരിയകള്‍ എയ്റോസോളുകള്‍ വഴി അന്തരീക്ഷത്തി വ്യാപിക്കുകയായിരുന്നെന്ന് ലാന്‍ഷോ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

പനി, വിട്ടുമാറാത്ത ക്ഷീണം, സന്ധിവേദന, തലവേദന തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബ്രൂസല്ലോസിസ് പടരുന്നത് വളരെ അപൂര്‍വമായി മാത്രമാണെന്നാണ് പഠനം. മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയും ശ്വസനത്തിലൂടെയുമാണ് രോഗം ബാധിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ആടുകള്‍, കന്നുകാലികള്‍, പന്നികള്‍ എന്നിവയില്‍ നിന്നാണ് പ്രധാനമായും ബ്രൂസല്ലോസിസ് ബാക്ടീരിയ വ്യാപനം ഉണ്ടാകുകയെന്ന് ലാന്‍ഷോ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

വാക്‌സിന്‍  ചോര്‍ച്ചയെത്തുടര്‍ന്ന് ബയോ ഫാര്‍മ ഈ വര്‍ഷം ആദ്യം മാപ്പ് ചോദിച്ചിരുന്നു. കമ്പനിയുടെ വാക്‌സിന്‍ നിര്‍മാണ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ രോഗികള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് ഘട്ടംഘട്ടമായി ആരംഭിക്കുമെന്ന് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.

Entertainment News: ‘അവള്‍ക്കൊപ്പ’മെന്ന് രമ്യ നമ്പീശന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE