ക്വാഡ് ഉച്ചകോടിക്കിടെ യുദ്ധവിമാനം പറത്തി റഷ്യ, ചൈന; അതൃപ്‌തി അറിയിച്ച് ജപ്പാൻ

By News Desk, Malabar News
China, Russia Fighter Jets Fly Nearby As Quad Met, Says Japan
Ajwa Travels

ടോക്കിയോ: ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ജപ്പാന്റെ സമീപത്ത് കൂടി റഷ്യയും ചൈനയും യുദ്ധവിമാനങ്ങൾ പറത്തിയതായി റിപ്പോർട്. ജപ്പാൻ വിദേശകാര്യ മന്ത്രി നോബുവോ കിഷിയാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ ജപ്പാൻ ഭരണകൂടം ഇരുരാജ്യങ്ങളോടും അതൃപ്‌തി വ്യക്‌തമാക്കിയതായും മന്ത്രി വ്യക്‌തമാക്കി.

യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ നവംബറിന് ശേഷം ഇത് നാലാം തവണയാണ് ജപ്പാന് സമീപം ഇരുരാജ്യങ്ങളുടെയും യുദ്ധവിമാനങ്ങൾ പറക്കുന്നത്. മേഖലയിലെ തൽസ്‌ഥിതി മാറ്റാൻ ചില രാജ്യങ്ങൾ മനഃപൂർവം ശ്രമിക്കുന്നെന്ന് ക്വാഡ് നേതാക്കൾ സംയുക്‌ത പ്രസ്‌താവനയിൽ വ്യക്‌തമാക്കി. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനിടെ ലോകരാജ്യങ്ങൾ പ്രതികരണം ഉയർത്തുന്ന സാഹചര്യത്തിൽ അവരുമായി ചേർന്ന് ചൈന ഇത്തരമൊരു നടപടിക്ക് മുതിർന്നത് വളരെ ആശങ്കാജനകമാണെന്നും മന്ത്രി പറഞ്ഞു.

Most Read: സർക്കാർ അതിജീവതക്കൊപ്പം; നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE