ഭീകരരെ ഉപയോഗിച്ചുള്ള നിഴൽയുദ്ധം അനുവദിക്കില്ല; ക്വാഡ് കൂട്ടായ്‌മ

By Syndicated , Malabar News
quad
Ajwa Travels

വാഷിംഗ്‌ടൺ: ഭീകരരെ ഉപയോഗിച്ച് നിഴൽ യുദ്ധം നടത്താൻ അനുവദിക്കില്ലെന്ന് ക്വാഡ് കൂട്ടായ്‌മ. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിന്റെ ഉച്ചകോടിയിലാണ് പാകിസ്‌ഥാനെ പരോക്ഷമായി വിമർശിച്ചുള്ള പ്രസ്‌താവന പുറത്തു വന്നത്. കഴിഞ്ഞ ദിവസം ന്യൂയോർക്കിലാണ് ക്വാഡ് ഉച്ചകോടി നടന്നത്.

ഒരു രാജ്യവും ഭീകര സംഘടനകൾക്ക് സൈനിക സഹായം നൽകരുതെന്നും അതിർത്തി കടന്നുള്ള ഭീകരവാദം ഒറ്റക്കെട്ടായി ചെറുക്കുമെന്നും ക്വാഡ് രാജ്യങ്ങളുടെ സംയുക്‌ത പ്രസ്‌താവനയിൽ വ്യക്‌തമാക്കുന്നു. കൂടാതെ ഒരു രാജ്യത്തെയും ആക്രമിക്കാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കരുതെന്നും ഭീകരർക്ക് പരിശീലനവും പണവും അഫ്ഗാനിസ്‌ഥാൻ വഴി നൽകരുതെന്നും ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്‌മ താലിബാനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അഫ്ഗാനിലെ സാധാരണ പൗരൻമാ‍ർക്കൊപ്പമാണ് സംഘടന നിലകൊള്ളുന്നതെന്നും അഫ്ഗാൻ വിട്ടുപോകാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അതിനുള്ള സൗകര്യമൊരുക്കാൻ തയ്യാറാവണമെന്നും കൂട്ടായ്‌മ താലിബാനോട് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ ചേ‍ർന്ന ക്വാഡ് രാഷ്‍ട്രത്തലവൻമാരുടെ യോഗത്തിൽ ബൈഡനും മോദിക്കുമൊപ്പം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരും പങ്കെടുത്തു.

Read also: അഫ്‌ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുത്; താലിബാനോട് ഇന്ത്യയും യുഎസും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE