ലണ്ടന്‍: ഇന്ത്യന്‍ സിനിമാതാരം അമിതാഭ് ബച്ചന്‍ ജീവിക്കുന്ന ഇതിഹാസമാണെന്ന് ഹോളിവുഡ് സംവിധായകന്‍ ക്രിസ്‌റ്റഫര്‍ നോളന്‍. ഇന്റർനാഷണൽ ഫിലിം ഫെഡറേഷന്‍ ഓഫ് ഫിലിം ഫെഡറേഷന്റെ ഫിയാഫ് ബഹുമതി ബച്ചന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിയാഫ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമാതാരമാണ് ബച്ചന്‍. ഫിലിം ആര്‍ക്കൈവ്‌സിന് ബച്ചന്‍ നല്‍കിയ സംഭാവനകൾ പരിഗണിച്ചാണ് ബച്ചനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ബച്ചന് വിര്‍ച്വലായാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. മുന്‍ വര്‍ഷത്തെ ജേതാക്കളായ മാര്‍ട്ടിന്‍ സ്‌കോര്‍സിസും ക്രിസ്‌റ്റഫര്‍ നോളനും ചേര്‍ന്നായിരുന്നു പുരസ്‌കാരദാനം നിര്‍വഹിച്ചത്.
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ബച്ചനെ പുരസ്‌കാരത്തിനായി നാമ നിര്‍ദ്ദേശം ചെയ്‌തത്. 2015 മുതല്‍ ബച്ചന്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംബാസിഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Read also: 1990കളിലെ നക്‌സലൈറ്റ് കഥയുമായി റാണയും സായ് പല്ലവിയും; ‘വിരാട പർവ്വം’ ടീസർ